Wednesday, December 1, 2021
HomeNewsfeedമനുഷ്യാവകാശ രംഗത്ത് ഖത്തറില്‍ വലിയ പുരോഗതിയെന്ന് ഫിഫ പ്രസിഡന്റ്

മനുഷ്യാവകാശ രംഗത്ത് ഖത്തറില്‍ വലിയ പുരോഗതിയെന്ന് ഫിഫ പ്രസിഡന്റ്

ദോഹ: മനുഷ്യാവകാശ രംഗത്തും തൊഴില്‍ പരിഷ്‌കരണത്തിലും ഖത്തറില്‍ വലിയ മാറ്റമാണ് കാണാനാവുന്നതെന്ന് ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫന്റിനോ.

ഖത്തറില്‍ വലിയ മാറ്റമാണ് ഞാന്‍ കാണുന്നത്. ലോകത്തിലെ തൊഴിലാളി സംഘടനകളും അന്താരാഷ്ട്ര സംഘടനകളും അത് അംകീരിച്ചിട്ടുള്ളതാണെന്നും സിഎന്‍എന്‍ സ്‌പോര്‍ട്‌സിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.

തീര്‍ച്ചയായും കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാനുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇതൊരു പ്രക്രിയയാണ്. ലോക കപ്പോ, ലോക കപ്പുമായി ബന്ധപ്പെട്ട് ഖത്തര്‍ ലോകത്തിന്റെ ശ്രദ്ധയില്‍ വരികയോ ചെയ്തില്ലായിരുന്നുവെങ്കില്‍ ഈ പ്രക്രിയക്ക് ഇനിയും കൂടുതല്‍ സമയം എടുക്കുമായിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

വിമര്‍ശിക്കുന്നവര്‍ പോസിറ്റീവായ മാറ്റങ്ങള്‍ കൂടി കാണണം. ഖത്തര്‍ വരുത്തിയിട്ടുള്ള ഗുണപരമായ മാറ്റങ്ങളെ അംഗീകരിച്ചാല്‍ മാത്രമേ രാജ്യത്തിന് അതുമായി മുന്നോട്ട് പോവാനാവൂ എന്നും ഇന്‍ഫന്റിനോ പറഞ്ഞു.

Most Popular