ദോഹ: ഖത്തറില്‍ നിന്ന് പ്രസിദ്ധീകരിക്കുന്ന പ്രമുഖ ഇംഗ്ലീഷ് പത്രമായ ഗള്‍ഫ് ടൈംസ് നാളെ മുതല്‍ ഇനിയൊരു അറിയിപ്പുണ്ടാവുന്നതുവരെ പ്രിന്റ് എഡിഷന്‍ നിര്‍ത്തിവയ്ക്കാന്‍ തീരുമാനിച്ചു. ഇന്‍ഡസ്ട്രിയല്‍ ഏരിയയിലുള്ള കമ്പനിയുടെ പ്രിന്റിങ് പ്രസ്സില്‍ പ്രിന്റ് ചെയ്യുന്നതിനുള്ള തടസ്സമാണ് തീരുമാനത്തിന് കാരണം.
ഗള്‍ഫ് ടൈംസിന്റെ വെബ്‌സൈറ്റില്‍ പിഡിഎഫ് പതിപ്പ് പതിവ് പോലെ ലഭ്യമാവും.
കൊറോണ വൈറസ് പ്രതിരോധത്തിന്റെ ഭാഗമായി ഇന്‍ഡസ്ട്രിയല്‍ ഏരിയയിലേക്കുള്ള റോഡുകള്‍ ആഭ്യന്തര മന്ത്രാലയം അടച്ചിരുന്നു.