ജോര്‍ദാനില്‍ നിന്ന് 436 പൗരന്മാരെ ഖത്തറിലെത്തിച്ചു

qatari return from jordan

ദോഹ: ജോര്‍ദാനില്‍ വിവിധ ആവശ്യങ്ങള്‍ക്കായി പോയ 436 പൗരന്മാരെ ഖത്തര്‍ എയര്‍വെയ്‌സിന്റെ രണ്ട് പ്രത്യേക വിമാനങ്ങളില്‍ ഖത്തറിലെത്തിച്ചു. വിനോദസഞ്ചാരം, പഠനം, ചികില്‍സ തുടങ്ങിയ ആവശ്യങ്ങള്‍ക്കായി പോയി ജോര്‍ദാനില്‍ കുടുങ്ങിയവരായിരുന്നു ഇവര്‍.

അമ്മാനില്‍ നിന്ന് ഹമദ് വിമാനത്താവളത്തില്‍ ഇറങ്ങിയ ഇവരെ പ്രത്യേക പരിശോധനകള്‍ക്കു ശേഷം 14 ദിവസം ഹോട്ടലില്‍ ക്വാരന്റൈനില്‍ പാര്‍പ്പിക്കും. വിമാനത്താവളത്തില്‍ നിന്ന് ഹോട്ടലിലേക്ക് ഇവരെ കൊണ്ടുപോവാനായി പ്രത്യേക ബസ്സുകളും ഏര്‍പ്പെടുത്തിയിരുന്നു.

Hamad Airport receives 436 returning citizens from Jordan