Friday, October 7, 2022
HomeGulfQatarഹമദ് ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ടിന് ഗ്ലോബല്‍ ട്രാവലേഴ്‌സ് അവാര്‍ഡ്

ഹമദ് ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ടിന് ഗ്ലോബല്‍ ട്രാവലേഴ്‌സ് അവാര്‍ഡ്

ദോഹ: ഹമദ് ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ടിന് ഗ്ലോബല്‍ ട്രാവലേഴ്‌സ് അവാര്‍ഡ്. ഗ്ലോബല്‍ ട്രാവലേഴ്‌സിന്റെ ജിടി ടെസ്റ്റഡ് റീഡര്‍ സര്‍വേ അവാര്‍ഡില്‍ തുടര്‍ച്ചയായി നാലാം വര്‍ഷവും മിഡില്‍ ഈസ്റ്റിലെ മികച്ച വിമാനത്താവളം ആയാണ് ദോഹ എയര്‍പോര്‍ട്ട് തിരഞ്ഞെടുക്കപ്പെട്ടത്. ഇത് പതിനേഴാം വര്‍ഷമാണ് ഗ്ലോബല്‍ ട്രാവലര്‍ അതിന്റെ വായനക്കാരോട് അവരുടെ പ്രിയപ്പെട്ട യാത്രാ ഉല്‍പ്പന്നങ്ങള്‍ക്കും അനുഭവങ്ങള്‍ക്കും വോട്ടുചെയ്യാന്‍ ആവശ്യപ്പെടുന്നത്.

ഗ്ലോബല്‍ ട്രാവലേഴ്‌സിന്റെ വായനക്കാരില്‍ 72 ശതമാനം പേരും ഫസ്റ്റ്, ബിസിനസ് ക്ലാസുകളിലാണ് പതിവായി യാത്രചെയ്യുന്നത്. ഉപഭോക്താക്കളുടെ വോട്ടിംഗ് അടിസ്ഥാനപ്പെടുത്തി ലഭിച്ച അംഗീകാരം എന്ന നിലക്ക് ഏറ്റവും പ്രധാനപ്പെട്ട അവാര്‍ഡാണിത്.

Hamad International Airport chosen as the Best Airport in the Middle East

Most Popular