ഹമദ് വിമാനത്താവളത്തിന് കോവിഡ് പ്രതിരോധത്തിനുള്ള ബിഎസ്‌ഐ റീ-സര്‍ട്ടിഫിക്കേഷന്‍

hamad-airport-qatar

ദോഹ: പ്രമുഖ ഗുണനിലവാര സ്ഥാപനമായ ബിഎസ്എ(ബ്രിട്ടീഷ് സ്റ്റാന്‍ഡേര്‍ഡ്‌സ് ഇന്‍സ്റ്റിറ്റിയൂഷന്‍)യുടെ അംഗീകാരം വീണ്ടും നേടി ഹമദ് ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ട്. ഇന്റര്‍നാഷനല്‍ സിവില്‍ ഏവിയേഷന്‍ ഓര്‍ഗനൈസേഷന്റെ സിവില്‍ ഏവിയേഷന്‍ റിക്കവറി ടാസ്‌ക്‌ഫോഴ്‌സ്(സിഎആര്‍ടി) പുറത്തിറക്കിയ സുരക്ഷാ, ശുചിത്വ മാനദണ്ഡങ്ങള്‍ വിജയകരമായി നടപ്പാക്കിയതിനാണ് അംഗീകാരം.

കോവിഡ് മഹാമാരിയുടെ വ്യാപനം തടയുന്നതിന് ആഗോള വ്യോമയാന രംഗത്ത് നടപ്പിലാക്കേണ്ട മാര്‍ഗനിര്‍ദേശങ്ങള്‍ തയ്യാറാക്കുന്നതിന് രൂപപ്പെടുത്തിയതാണ് സിഎആര്‍ടി. വ്യോമഗതാഗതം സുരക്ഷിതമാക്കുന്നതിനും പുനരുജ്ജീവിപ്പിക്കുന്നതിനും വേണ്ടി തയ്യാറാക്കിയതാണിത്.

സിഎആര്‍ടി മാനദണ്ഡങ്ങള്‍ നടപ്പാക്കിയതിന് ലോകത്ത് ആദ്യമായി ബിഎസ്എഐ സര്‍ട്ടിഫിക്കേഷന്‍ കിട്ടിയ വിമാനത്താവളമായിരുന്നു ഹമദ്. ആരോഗ്യ, സുരക്ഷാ മാനദണ്ഡങ്ങള്‍ നടപ്പാക്കുന്നത് വിജയകരമായി തുടരുന്ന പശ്ചാത്തലത്തിലാണ് റീ-സര്‍ട്ടിഫിക്കേഷന്‍ ലഭിച്ചത്.
ALSO WATCH