പൊതു ചടങ്ങുകളില്‍ ഹാന്‍ഡ് സാനിറ്റൈസര്‍ നിര്‍ബന്ധമാക്കും

hand sanitizer

ദോഹ: ഖത്തറിലെ പൊതു ചടങ്ങുകളില്‍ ഹാന്‍ഡ് സാനിറ്റൈസര്‍ നിര്‍ബന്ധമാക്കുന്നു. രാജ്യത്തെ പ്രധാന മസ്ജിദുകളിലും വിവാഹം പോലുള്ള ചടങ്ങുകളിലും സാനിറ്റൈസറുകള്‍ നിര്‍ബന്ധമാക്കിയിട്ടുണ്ട്. ആരോഗ്യ വകുപ്പിന്റെ കര്‍ശന നിര്‍ദേശത്തെ തുടര്‍ന്നാണ് പുതിയ നടപടി.

രോഗ പ്രതിരോധ രംഗത്ത് ഹാന്‍ഡ് സാനിറ്റൈസറുകള്‍ വലിയ ഗുണം ചെയ്യുമെന്ന് മന്ത്രാലയം പകര്‍ച്ച വ്യാധി പ്രതിരോധ വിഭാഗം വക്താവ് അബ്ദുല്‍ ലത്തീഫ് അല്‍ ഖാല്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ വൈറസ് ബാധയുമായി ബന്ധപെട്ട് രാജ്യത്ത് അനാവശ്യ പരിഭ്രാന്തി വേണ്ടെന്നും അല്‍ ഖാല്‍ ചൂണ്ടിക്കാട്ടി.