ദോഹ: ഖത്തറിലെ അബൂനഖ്ലയില് പുതിയ ഒട്ടക മാര്‍ക്കറ്റിന്റെ പണികള്‍ പുരോഗമിക്കുന്നതായി ഹസദ് ഫുഡ് അറിയിച്ചു. 70,000 ചതുരശ്ര മീറ്റര്‍ വ്യാസത്തില്‍ നിര്‍മിക്കുന്ന മാര്‍ക്കറ്റില്‍ 30 ഒട്ടക ലായങ്ങള്‍ ഉണ്ടാവും. കാലിത്തീറ്റവില്പ്പനയ്ക്കും മറ്റു സേവനങ്ങള്‍ക്കുമായി 45 ഷോപ്പുകളാണ് മാര്‍ക്കറ്റില്‍ ഒരുങ്ങുന്നത്. ലേലത്തിനായി 3200 ചതുരശ്ര മീറ്റര്‍ സ്ഥലം നീക്കിവയ്ക്കും. ഹസദിന്റെ സബ്സിഡിയറിയായ ഔസഖ് ഫോര്‍ ഫുഡ് ഫെസിലിറ്റീസ് മാനേജ്മെന്റ് ആണ് പുതിയ ഒട്ടക മാര്‍ക്കറ്റ് കൈകാര്യം ചെയ്യുക.