ഖത്തറില്‍ പ്രവാസികള്‍ക്കുള്ള ഹെല്‍ത്ത് ഇന്‍ഷുറന്‍സ് ആറ് മാസത്തിനുള്ളില്‍ നിര്‍ബന്ധമാവും

QATAR HEALTH INSURANCE(1)

ദോഹ: ഖത്തറിലെ പ്രവാസികള്‍ക്കും സന്ദര്‍ശകര്‍ക്കും ആരോഗ്യ ഇന്‍ഷുറന്‍സ്(Qatar health insurance) ആറ് മാസത്തിനുള്ളില്‍ നിര്‍ബന്ധമാവും. അത് സംനബന്ധമായ നിയമം ചൊവ്വാഴ്ച്ച അമീര്‍ ശെയ്ഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനി പ്രഖ്യാപിച്ചു. ഒഫീഷ്യല്‍ ഗസറ്റില്‍ പ്രസിദ്ധീകരിച്ച് ആറ് മാസത്തിനുള്ളില്‍ നിയമം നടപ്പില്‍ വരും.

പുതിയ നിയമം നടപ്പിലാവുന്നതോടെ പോളിസി കവറേജ് പ്രകാരം സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളില്‍ പ്രവാസികള്‍ക്കും സന്ദര്‍ശകര്‍ക്കും ആരോഗ്യ സേവനം ലഭ്യമാവും. ഖത്തര്‍ പൊതുജനാരോഗ്യ മന്ത്രാലയത്തില്‍ രജിസ്റ്റര്‍ ചെയ്ത ഇന്‍ഷുറന്‍സ് കമ്പനികള്‍ വഴി തൊഴിലാളികള്‍ക്ക് ഹെല്‍ത്ത് ഇന്‍ഷുറന്‍സ് ലഭ്യമാക്കേണ്ട ചുമതല തൊഴിലുടമകള്‍ക്കാണ്.

റെസിഡന്‍സ് പെര്‍മിറ്റ് അനുവദിക്കുന്നതിനും പുതുക്കുന്നതിനും ഹെല്‍ത്ത് ഇന്‍ഷുറന്‍സ് നിര്‍ബന്ധമാവും. സന്ദര്‍ശകര്‍ക്ക് അവരുടെ സന്ദര്‍ശക കാലാവധി മുഴുവന്‍ ബാധകമാവുന്ന രീതിയിലുള്ള ഇന്‍ഷുറന്‍സ് പോളിസിയാണ് വേണ്ടത്.
ALSO WATCH