Sunday, January 23, 2022
HomeNewsfeedഖത്തറിലെ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് നിയമം: പ്രവാസികള്‍ക്ക് ചികില്‍സ ലഭിക്കുക സ്വകാര്യ ആശുപത്രികളില്‍

ഖത്തറിലെ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് നിയമം: പ്രവാസികള്‍ക്ക് ചികില്‍സ ലഭിക്കുക സ്വകാര്യ ആശുപത്രികളില്‍

ദോഹ: ഖത്തറില്‍ മുഴുവന്‍ ജനങ്ങള്‍ക്കും ഹെല്‍ത്ത് ഇന്‍ഷുറന്‍സ് നിര്‍ബന്ധമാക്കുന്ന നിയമം നടപ്പിലായാല്‍ പ്രവാസികള്‍ക്ക് സ്വകാര്യ ആശുപത്രികളിലും ഖത്തരികള്‍ക്ക് സര്‍ക്കാര്‍ ആശുപത്രികളിലുമാണ് ചികില്‍സ ലഭിക്കുകയെന്ന് അധികൃതര്‍. സ്വകാര്യ ആശുപത്രിയില്‍ ചികില്‍സ ലഭ്യമാകാത്ത സന്ദര്‍ഭങ്ങളില്‍ പ്രവാസികള്‍ക്കും സര്‍ക്കാര്‍ ആശുപത്രിയുടെ സേവനം ലഭിക്കുമെന്ന് ആരോഗ്യ മന്ത്രിയുടെ ഇന്‍ഷുറന്‍സ് കാര്യ ഉപദേശകന്‍ ഖാലിദ് ബിന്‍ അബ്ദുല്‍ റഹ്‌മാന്‍ അല്‍ മുഗേസിബ് പറഞ്ഞു.

പുതിയ ആരോഗ്യ സംരക്ഷണ നിയമം ഖത്തര്‍ ചേംബറിന്റെ ഇന്‍ഷുറന്‍സ് കമ്മിറ്റി അവലോകനം ചെയ്തിരുന്നു. ഈ യോഗത്തിലാണ് വിശദാംശങ്ങള്‍ പുറത്തുവന്നത്.

രാജ്യത്തെ ഇന്‍ഷുറന്‍സ് കമ്പനികള്‍ക്കു മാത്രമായിരിക്കും ആരോഗ്യ ഇന്‍ഷുറന്‍സ് സേവനം നല്‍കുന്നതിന് അവകാശമുണ്ടാവുക. ഖത്തറിലെ ഇന്‍ഷുറന്‍സ് മേഖലയെ ശക്തിപ്പെടുത്തുന്നതിനും വിവരങ്ങളുടെ സ്വകാര്യത സംരക്ഷിക്കുന്നതിനുമാണ് ഇത്. നിശ്ചിത തുകയില്‍ ഒരൊറ്റ പാക്കേജ് മാത്രമായിരിക്കും ഹെല്‍ത്ത് ഇന്‍ഷുറന്‍സ് സംവിധാനത്തില്‍ ഉണ്ടാവുകയെന്ന് അല്‍ മുഗേസിബ് പറഞ്ഞു. വിശദമായ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് ഇതിനുള്ള തുക നിശ്ചയിച്ചത്.

ഇന്‍ഷുറന്‍സ് കമ്പനികള്‍, തേര്‍ഡ് പാര്‍ട്ടി അഡ്മിനിസ്‌ട്രേറ്റര്‍ കമ്പനികള്‍, ഇന്‍ഷുറന്‍സ് ബ്രോക്കര്‍മാര്‍, സേവന ദാതാക്കള്‍ എന്നിവയെ ആരോഗ്യ മന്ത്രാലയത്തിന്റെ ഒരു ഇലക്ട്രോണിക് പ്ലാറ്റ്‌ഫോമിന് കീഴില്‍ കൊണ്ടുവരും.

Most Popular