ദോഹ: ഖത്തറിന്റെ പല ഭാഗങ്ങളിലും ശക്തമായ പൊടിക്കാറ്റും മഴയും. ഹമദ് ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ടില്‍ കാറ്റിന്റെ വേഗത മണിക്കൂറില്‍ 74 കിലോമറ്റര്‍ വരെയെത്തിയതായി കാലാവസ്ഥാ വകുപ്പ് അറിയിച്ചു. പുറത്തിറങ്ങുന്നവര്‍ അതീവ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പുണ്ട്. അബൂനഖ്ല ഭാഗത്ത് ശക്തമായ പൊടിക്കാറ്റ് രൂപപ്പെട്ടതിന്റെ ദൃശ്യം ഖത്തര്‍ കാലാവസ്ഥാ വകുപ്പ് ട്വിറ്ററില്‍ പുറത്തുവിട്ടു.
ദോഹയുടെ തെക്കുഭാഗത്ത് ഇടിയോട് കൂടിയ മഴയാണ് അനുഭവപ്പെടുന്നത്. അസ്ഥിര കാലാവസ്ഥ അടുത്ത വാരം വരെ തുടരുമെന്നാണ് റിപോര്‍ട്ട്. ചിലയിടങ്ങളില്‍ ആലിപ്പഴ വര്‍ഷത്തിനും സാധ്യതയുണ്ട്.
കാറ്റ്, ഇടിമിന്നല്‍ എന്നിവ ഉണ്ടാവുമ്പോള്‍ ജനങ്ങള്‍ താഴെ പറയുന്ന കാര്യങ്ങള്‍ പാലിക്കണം
1. ഇടിമിന്നില്‍ സമയത്ത് വീടിനകത്ത് തന്നെ കഴിയുക
2. കാറിനകത്ത് ആണെങ്കില്‍ വിന്‍ഡോകള്‍ അടക്കുക
3. വീടിന് മുകളിലോ ഉയരമുള്ള മരത്തിന് സമീപമോ ഇലക്ട്രിക് പോസ്റ്റിനു സമീപമോ നില്‍ക്കുന്നത് ഒഴിവാക്കുക
4. ജലാശയങ്ങളില്‍ നിന്നും വെള്ളക്കെട്ടുകളില്‍ നിന്നും മാറിനില്‍ക്കുക
Heavy rain and strong winds in many parts of Qatar. Wind speeds of up to 74 kmph at Hamad International Airport, the weather department said.