Saturday, December 4, 2021
HomeNewsfeedഖത്തറില്‍ വൈദ്യുതി ചാര്‍ജില്‍ മാറ്റം വരുത്തിയിട്ടില്ലെന്ന് കഹ്‌റമ

ഖത്തറില്‍ വൈദ്യുതി ചാര്‍ജില്‍ മാറ്റം വരുത്തിയിട്ടില്ലെന്ന് കഹ്‌റമ

ദോഹ: ഖത്തറില്‍ വൈദ്യുതി ചാര്‍ജ് വര്‍ധിപ്പിച്ചിട്ടില്ലെന്ന് കഹ്‌റമ. താരിഫ് കണക്കു കൂട്ടുന്നതിലെ വര്‍ധനയ്ക്ക് കാരണം സ്മാര്‍ട്ട് മീറ്ററല്ലെന്ന് കഹ്‌റമ ട്വിറ്ററില്‍ അറിയിച്ചു.

ചില ഉപഭോക്താക്കളുടെ ബില്ലില്‍ വര്‍ധന വന്നത്, ഏകദേശ കണക്കിന് പകരം വൈദ്യുതി ഉപഭോഗത്തിന്റെ കൃത്യമായ റീഡിങ് റെക്കോഡ് ചെയ്യുന്നത് കൊണ്ടാവാമെന്നും കഹ്‌റമ വിശദീകരിച്ചു.

സ്മാര്‍ട്ട് മീറ്റര്‍ സ്ഥാപിക്കുന്നതും അതുമായി ബന്ധപ്പെട്ട കമ്യൂണിക്കേഷന്‍ ശൃംഖലയും പൂര്‍ത്തിയാക്കിയതായി കഹ്‌റമ ഈയിടെ പ്രഖ്യാപിച്ചിരുന്നു. ഇന്റര്‍നെറ്റ് ഓഫ് തിങ്‌സ് ടെക്‌നോളജിയില്‍ പ്രവര്‍ത്തിക്കുന്ന 6 ലക്ഷം സ്മാര്‍ട്ട് മീറ്ററുകള്‍ സ്ഥാപിക്കാനാണ് പദ്ധതിയുടെ ലക്ഷ്യം.

 

Most Popular