Wednesday, January 26, 2022
HomeNewsfeedഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍ സന്ദര്‍ശകര്‍ക്ക് നിയന്ത്രണം പ്രഖ്യാപിച്ചു

ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍ സന്ദര്‍ശകര്‍ക്ക് നിയന്ത്രണം പ്രഖ്യാപിച്ചു

ദോഹ: കോവിഡ് വ്യാപനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഖത്തര്‍ ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍(എച്ച്എംസി) ആശുപത്രികളിലെ സന്ദര്‍ശകര്‍ക്ക് കടുത്ത നിയന്ത്രണം പ്രഖ്യാപിച്ചു.

പ്രധാനപ്പെട്ട 3 കോവിഡ് ചികില്‍സാ ആശുപത്രികളില്‍ സന്ദര്‍ശകരെ അനുവദിക്കില്ല. കമ്യൂണിക്കബിള്‍ ഡിസീസ് സെന്റര്‍, ഹസം മെബൈരീക് ജനറല്‍ ഹോസ്പിറ്റലിനു കീഴിലെ ഫീല്‍ഡ് ഹോസ്പിറ്റല്‍, ക്യൂബന്‍ ഹോസ്പിറ്റല്‍ എന്നിവിടങ്ങളിലാണ് സന്ദര്‍ശകരെ പൂര്‍ണമായും ഒഴിവാക്കുക.

മറ്റ് ആശുപത്രികളില്‍ സന്ദര്‍ശക സമയം വൈകീട്ട് 3 മുതല്‍ രാത്രി 8 വരെ മാത്രമാക്കി ചുരുക്കി. രോഗികളെ കാണാന്‍ എത്തുന്നവര്‍ ഇഹ്തിറാസില്‍ ഗ്രീന്‍ സ്റ്റാറ്റസ് കാണിക്കണം. മാസ്‌ക്ക് ധരിക്കണം. പ്രവേശനത്തിന് മുമ്പ് ശരീര താപം പരിശോധിക്കും.

ഒരു സമയത്ത് ഒരാളെ മാത്രമേ സന്ദര്‍ശനത്തിന് അനുവദിക്കൂ. പരമാവധി 15 മിനിറ്റ് മാത്രം. ഒരു ദിവസം മൂന്ന് സന്ദര്‍ശകര്‍ക്ക് മാത്രമായിരിക്കും അനുമതി. 15 വയസ്സിന് താഴെയുള്ള കുട്ടികള്‍ ആശുപത്രികളില്‍ സന്ദര്‍ശിക്കാന്‍ പാടില്ല.

ഭക്ഷണം, പൂക്കള്‍, പാനീയങ്ങള്‍, ചോക്കലേറ്റുകള്‍ തുടങ്ങിയവ ആശുപത്രകളില്‍ കൊണ്ടുവരാന്‍ പാടില്ലെന്നും നിര്‍ദേശങ്ങളില്‍ പറയുന്നു.

Most Popular