Monday, December 5, 2022
HomeNewsfeedഖത്തറില്‍ അടിയന്തരമായി രക്തം വേണമെന്ന് ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍

ഖത്തറില്‍ അടിയന്തരമായി രക്തം വേണമെന്ന് ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍

ദോഹ: ഖത്തറില്‍ വിവിധ ഗ്രൂപ്പുകളില്‍ പെട്ട രക്തം അടിയന്തരമായി ആവശ്യമുണ്ടെന്ന് അധികൃതര്‍. ഖത്തര്‍ ബ്ലഡ് സര്‍വീസിലേക്ക് ഒ നെഗറ്റീവ്, ഒ പോസിറ്റീവ്, എ നഗറ്റീവ്, ബി നെഗറ്റീവ്, എബി നെഗറ്റീവ് ഗ്രൂപ്പുകളില്‍പ്പെട്ട രക്ത ദാതാക്കള്‍ അടിയന്തരമായി രക്തം ദദാനം ചെയ്യണമെന്ന് ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍ സോഷ്യല്‍ മീഡിയയില്‍ അറിയിച്ചു.

ഹമദ് ജനറല്‍ ഹോസ്പിറ്റലിന് സമീപത്തുള്ള ബ്ലഡ് ഡൊണേഷന്‍ സെന്റര്‍ വഴി ഞായര്‍ മുതല്‍ വ്യാഴം വരെ രാവിലെ 7 മുതല്‍ രാത്രി 9.30 വരെയും ശനിയാഴ്ച്ച രാവിലെ 8 മുതല്‍ ഉച്ചയ്ക്ക് 2 വരെയും രക്തം ദാനം ചെയ്യാം.

Most Popular