ദോഹ: വ്യക്തിഗത മെഡിക്കല്‍ റിപോര്‍ട്ടിന്റെ പകര്‍പ്പിന് വേണ്ടി അപേക്ഷിക്കാന്‍ ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍ ഓണ്‍ലൈന്‍ സംവിധാനമൊരുക്കി. ഹോസ്പിറ്റല്‍ സന്ദര്‍ശിക്കാതെ തന്നെ തങ്ങള്‍ക്കു വേണ്ടിയോ സുഹൃത്തുക്കള്‍ക്കോ ബന്ധുക്കള്‍ക്കോ വേണ്ടിയോ ഫീസ് അടച്ച് ഓണ്‍ലൈനില്‍ മെഡിക്കല്‍ റിപോര്‍ട്ടിന് വേണ്ടി അപേക്ഷിക്കാവുന്നതാണ്.
ഒരു വര്‍ഷം 80,000നും 90,000നും ഇടയില്‍ ആളുകളാണ് എച്ച്എംസിയില്‍ മെഡിക്കല്‍ റിപോര്‍ട്ടിനായി സന്ദര്‍ശിക്കുന്നത്. അതില്‍ 60,000ഓളം പേരും ഹമദ് ജനറല്‍ ഹോസ്പിറ്റലിലാണ് എത്തുന്നത്. പുതിയ സംവിധാനത്തിലൂടെ ഈ അപേക്ഷ ഓണ്‍ലൈന്‍ വഴി നല്‍കാം. ഖത്തര്‍ നാഷനല്‍ ബാങ്കുമായി സഹകരിച്ചുള്ള സുരക്ഷിത പേമെന്റ് ഗേറ്റ്‌വേ വഴി പണമടവും നടത്താം. നടപടികള്‍ പൂര്‍ത്തിയായാല്‍ ഖത്തര്‍ പോസ്റ്റ് വഴി റിപോര്‍ട്ട് വീട്ടിലെത്തിക്കാനും സംവിധാനമുണ്ട്. ഹമദ് ജനറല്‍ ഹോസ്പിറ്റലില്‍ മാത്രമാണ് നിലവില്‍ ഈ സൗകര്യമുള്ളത്. അധികം വൈകാതെ എച്ചഎംസിക്കു കീഴിലുള്ള എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും പുതിയ സംവിധാനം ആരംഭിക്കും.
HMC launches online service for requesting copies of medical report