ദോഹ: ഖത്തറിലെ ഓഫിസുകളില്‍ ജീവനക്കാര്‍ പാലിക്കേണ്ട നിബന്ധനകള്‍ വ്യക്തമാക്കി ഹമദ് മെഡിക്കല്‍ കോര്പറേഷന്. കോവിഡ് വ്യാപനം രൂക്ഷമാവുന്ന സാഹചര്യത്തില്‍ ഓഫിസുകളില്‍ ജീവനക്കാരുടെ എണ്ണം 80 ശതമാനമായി പരിമിതിപ്പെടുത്താന്‍ കഴിഞ്ഞ ദിവസം ഖത്തര്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചിരുന്നു. ഓഫിസിലെത്തുന്ന ജീവനക്കാര്‍ താഴെ പറയുന്ന നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് എച്ച്എംസി അറിയിച്ചു.
1. ജീവനക്കാര്‍ തമ്മില്‍ ചുരുങ്ങിയത് 1.5 മീറ്റര്‍ അകലം പാലിക്കുക
2. എല്ലാ സമയത്തും മാസ്ക്ക് ധരിക്കുകയും ഉപയോഗം കഴിഞ്ഞ മാസ്ക്ക് സുരക്ഷിതമായ രീതിയില്‍ ഒഴിവാക്കുകയും ചെയ്യുക
3. മറ്റുള്ളവര്‍ക്ക് ഹസ്തദാനം ചെയ്യുന്നതും വഴികളില്‍ കൂടിനില്ക്കുന്നതും ഒഴിവാക്കുക
4. ജോലി സ്ഥലത്ത് പ്രവേശിക്കുമ്പോള്‍ കൈയുറയും ഹാന്‍ഡ് സാനിറ്റൈസറുകളും ഉപയോഗിക്കുക
5. ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും വായും മുഖവും ടിഷ്യു കൊണ്ട് മറച്ചുപിടിക്കുക.
6. ഔദ്യോഗിക അധികൃതരില്‍ നിന്നുള്ള നിര്‍ദേശങ്ങള്‍ പാലിക്കുക
7. ശരീര താപനില പരിശോധിക്കുകയും പനിയുണ്ടെങ്കില്‍ തൊട്ടടുത്ത ആരോഗ്യ കേന്ദ്രത്തെ സമീപിക്കുകയും ചെയ്യുക
8. ജോലി സ്ഥലത്ത് പ്രവേശിക്കും മുമ്പ് ഇഹ്തിറാസ് ആപ്പ് ആക്ടിവേറ്റ് ചെയ്തു എന്നുറപ്പ് വരുത്തുക
9. ശ്വാസകോശ രോഗം സംബന്ധിച്ച എന്തെങ്കിലും ലക്ഷണമുണ്ടെങ്കില്‍ വീട്ടില്‍ തന്നെ കഴിയുകയും വൈദ്യസഹായം തേടുകയും ചെയ്യുക