Friday, September 30, 2022
HomeNewsfeedഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍ മരുന്നുകള്‍ വീട്ടിലെത്തിക്കും

ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍ മരുന്നുകള്‍ വീട്ടിലെത്തിക്കും

ദോഹ: കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ മരുന്നുകള്‍ വീട്ടിലെത്തിക്കുന്ന പദ്ധതി ഹമദ് മെഡിക്കല്‍ കോര്‍പറേഷന്റെ ഫാര്‍മസി ഡിപാര്‍ട്ട്‌മെന്റ് വീണ്ടും സജീവമാക്കി. ക്യുപോസ്റ്റിന്റെ സഹകരണത്തോടെയാണ് സേവനം ലഭ്യമാക്കുന്നത്.

മരുന്ന് ആവശ്യമുള്ളവര്‍ 16,0000 എന്ന നമ്പറില്‍ വിളിക്കണം. തുടര്‍ന്ന് ഭാഷ സെലക്ട് ചെയ്യാം. എച്ച്എംസി മെഡിക്കല്‍ സര്‍വീസിനായി 3 പ്രസ് ചെയ്യുക. ശേഷം ആശുപത്രി അല്ലെങ്കില്‍ ആരോഗ്യ കേന്ദ്രം സെലക്ട് ചെയ്യാം. വിളിക്കുമ്പോള്‍ വാലിഡായ ഹെല്‍ത്ത് കാര്‍ഡ് നമ്പര്‍, വീടിന്റെ വിലാസം(സോണ്‍, സ്ട്രീറ്റ്, ബില്‍ഡിങ് നമ്പര്‍) തുടങ്ങിയവ നല്‍കണം. തൊട്ടടുത്ത ദിവസം ക്യൂപോസ്റ്റ് മരുന്ന് വീട്ടിലെത്തിക്കും.

ശനി മുതല്‍ വ്യാഴം വരെ രാവിലെ 7 മണി മുതല്‍ ഉച്ചയ്ക്ക് ശേഷം 3 വരെയാണ് സേവനം ലഭ്യമാവുക.
ALSO WATCH

Most Popular