ദോഹ: ഹമദ് മെഡിക്കല്‍ കോര്‍പറേഷനില്‍ അര്‍ജന്റ് കണ്‍സള്‍ട്ടേഷന്‍ സര്‍വീസ് ആരംഭിച്ചു. രോഗികള്‍ക്ക് ഓണ്‍ലൈനില്‍ ഡോക്ടര്‍മാരുമായി ആശയ വിനിമയം നടത്താനും ചികില്‍സ തേടാനും സൗകര്യമൊരുക്കുന്നതാണ് ഈ സംവിധാനം.
16,000 എന്ന ഹോട്ട്‌ലൈന്‍ നമ്പറില്‍ വിളിച്ച് 3 എന്ന നമ്പര്‍ സെലക്ട് ചെയ്താല്‍ ഒരു ഡോക്ടര്‍ക്ക് കണക്ട് ചെയ്യും. ഈ ഡോക്ടറാണ് ഏത് സ്‌പെഷ്യാലിറ്റിയിലേക്കാണ് രോഗിയെ റഫര്‍ ചെയ്യേണ്ടതെന്ന് തീരുമാനിക്കുക. തുടര്‍ന്ന് ഒരു സീനിയര്‍ ഡോക്ടര്‍ രോഗിയുടെ മുന്‍കാല മെഡിക്കല്‍ ഫയലുകള്‍ പരിശോധിച്ച് ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കും.
രാവിലെ 7 മുതല്‍ രാത്രി 10 വരെയാണ് അര്‍ജന്റ് കണ്‍സള്‍ട്ടേഷന്‍ സര്‍വീസ് ലഭിക്കുക. യൂറോളജി, ഓര്‍ത്തോപീഡിക്‌സ് സര്‍ജറി, ഇന്റേണല്‍ മെഡിസിന്‍, ജനറല്‍ സര്‍ജറി, ഡെര്‍മറ്റോളജി, കാര്‍ഡിയോളജി, ഇഎന്‍ടി, ഒബ്‌സ്റ്ററിക്‌സ്, ഗൈനക്കോളജി, ഡെന്റല്‍, പീഡിയാട്രിക്‌സ്, ന്യൂറോളജി, മെന്റല്‍ ഹെല്‍ത്ത്, ഹെമറ്റോളജി, ഓങ്കോളജി തുടങ്ങിയ 13 സ്‌പെഷ്യാലിറ്റികളുടെ സേവനമാണ് ഓണ്‍ലൈനില്‍ ലഭിക്കുക.
HMC’s virtual consultation offers access to 13 specialties