വിശുദ്ധ റമദാന്‍ വ്രതാരംഭത്തിന് വ്യാഴാഴ്ച തുടക്കം

ദോഹ: വിശുദ്ധ റമദാന്‍ വ്രതാരംഭം വ്യാഴാഴ്ച ആരംഭിക്കും. മാസപ്പിറവി ദൃശ്യമാകാത്തതിനെ തുടര്‍ന്ന് വ്യാഴാഴ്ച മുതല്‍ വ്രതാരംഭം ആരംഭിക്കുമെന്ന് ഗള്‍ഫ് രാജ്യങ്ങള്‍ അറിയിച്ചു. സൗദി അറേബ്യ കൂടാതെ യുഎഇ, ഖത്തര്‍, കുവൈറ്റ്, ബഹ്‌റൈന്‍ എന്നീ രാജ്യങ്ങളിലും വ്യാഴാഴ്ചയാണ് റമദാന്‍ മാസത്തിന്റെ ആരംഭം.
ഒമാനില്‍ മാസപ്പിറവി നാളെയാണു പ്രഖ്യാപിക്കുക. ചൊവ്വാഴ്ച മാസപ്പിറവി നിരീക്ഷിക്കണമെന്ന് സൗദി സുപ്രീം കോടതി അറിയിച്ചിരുന്നു. നിരീക്ഷണ ഉപകരണങ്ങള്‍ വഴിയോ നഗ്‌ന നേത്രങ്ങള്‍ കൊണ്ടോ മാസപ്പിറവി കണ്ടാല്‍ അനുബന്ധ കേന്ദ്രങ്ങളെ വിവരം അറിയക്കണമെന്നായിരുന്നു നിര്‍ദേശം. അതേസമയം, ദൂരദര്‍ശിനികളടക്കം ഉപയോഗിച്ച് നിരീക്ഷണം നടത്തിയെങ്കിലും മാസപ്പിറവി ദൃശ്യമായില്ല. അതേതുടര്‍ന്നാണ് റംസാന്‍ വ്രതാരംഭം വ്യാഴാഴ്ച ആരംഭിക്കുമെന്ന് അറിയിപ്പു പുറപ്പെടുവിച്ചത്.