ഖത്തറില്‍ സപ്തബംര്‍ 1 മുതല്‍ ക്ലീനിങ് കമ്പനികള്‍ക്ക് വീടുകളില്‍ ചെന്ന് സേവനം നല്‍കാം; ഓഫിസുകളില്‍ 80 ശതമാനം ജീവനക്കാര്‍ എന്ന തീരുമാനം തുടരും

amiri diwan

ദോഹ: ക്ലീനിങ്, ഹോസ്പിറ്റാലിറ്റി കമ്പനികള്‍ക്ക് വീടുകളില്‍ ചെന്ന് സര്‍വീസ് നല്‍കുന്നതിന് അനുമതി നല്‍കാന്‍ ഖത്തര്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനം. സ്വകാര്യ, സര്‍ക്കാര്‍ മേഖലകളിലെ ഓഫിസുകളില്‍ 80 ശതമാനം ജീവനക്കാര്‍ മാത്രം എന്ന മുന്‍തീരുമാനം തുടരാനും പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ധാരണയായി.

കോവിഡ് നിയന്ത്രണങ്ങള്‍ ക്രമേണ നീക്കുന്നതിന്റെ ഭാഗമായാണ് പുതിയ തീരുമാനം. സ്വകാര്യ ആശുപത്രികളില്‍ മെഡിക്കല്‍ സേവനങ്ങള്‍ നിര്‍ത്തിവച്ച എല്ലാ തീരുമാനങ്ങളും റദ്ദാക്കി. ക്ലീനിങ്, ഹോസ്പിറ്റാലിറ്റി കമ്പനികള്‍ക്ക് വീടുകളില്‍ ചെന്ന് സേവനം അനുഷ്ടിക്കുന്നതിനുള്ള വിലക്കും എടുത്തു കളഞ്ഞു. സപ്തംബര്‍ 1 മുതലാണ് തീരുമാനം നടപ്പില്‍ വരിക.

സര്‍ക്കാര്‍, സ്വകാര്യ മേഖലകളിലെ ജീവനക്കാരുടെ യോഗം റിമോട്ട് ആയേ നടത്താന്‍ പറ്റൂ എന്ന തീരുമാനത്തില്‍ ഭേദഗതി വരുത്തിയിട്ടുണ്ട്. സപ്തംബര്‍ 1 മുതല്‍ 15 പേരില്‍ കൂടാത്ത ജീവനക്കാര്‍ പങ്കെടുക്കുന്ന യോഗങ്ങള്‍ മുഖാമുഖം നടത്താം.

അതേ സമയം, സര്‍ക്കാര്‍, സ്വകാര്യ മേഖലകളിലെ ഓഫിസുകളില്‍ 80 ശതമാനം പേര്‍ മാത്രമേ ഹാജരാകാവൂ എന്ന മുന്‍ തീരുമാനം തുടരും. ബാക്കിയുള്ളവര്‍ വീടുകളിലോ അല്ലെങ്കില്‍ ആവശ്യപ്പെടുന്നതു പ്രകാരമോ ജോലിയില്‍ തുടരണം.

പൊതു ഇടങ്ങളില്‍ മാസ്‌ക്ക് ധരിക്കുന്നതും സോഷ്യല്‍ ഡിസ്റ്റന്‍സിങ് പാലിക്കുന്നതും തുടരണമെന്നും മന്ത്രിസഭാ തീരുമാനത്തില്‍ പറയുന്നു.

Home services by cleaning and hospitality companies to start from Sept 1