ഹൗസ്പാര്‍ട്ടി ആപ്പ് ഖത്തറില്‍ ബ്ലോക്കായി

house party app

ദോഹ: അതിവേഗം ജനപ്രിയമായി മാറിക്കൊണ്ടിരിക്കുന്ന ഗ്രൂപ്പ് വീഡിയോ ചാറ്റിങ് ആപ്ലിക്കേഷന്‍ ഹൗസ് പാര്‍ട്ടി ആപ്പ് ഖത്തറില്‍ ലഭ്യമല്ലാതായി. ആപ്പിന്റെ സുരക്ഷിതത്വത്തെക്കുറിച്ചും സ്വകാര്യതാ സംരക്ഷണത്തെക്കുറിച്ചും ആശങ്ക ഉയരുന്നതിനിടെയാണ് ആപ്പ് രാജ്യത്ത് ബ്ലോക്കായത്.

ആപ്പ് ബ്ലോക്ക് ചെയ്തതായി ഖത്തര്‍ അധികൃതരുടെ ഭാഗത്ത് നിന്ന് ഔദ്യോഗിക അറിയിപ്പുകളൊന്നും വന്നിട്ടില്ല. ആപ്പുകള്‍ ബ്ലോക്ക് ചെയ്യുന്നത് തങ്ങളുടെ നിയന്ത്രണത്തില്‍പ്പെട്ട കാര്യമല്ലെന്ന് ഇതു സംബന്ധമായ ചോദ്യത്തോട് പ്രതികരിച്ച് ഉരീദു ട്വീറ്റ് ചെയ്തു.

ഹൗസ് പാര്‍ട്ടി ആപ്പ് ഡൗണ്‍ലോഡ് ചെയ്തതിന് പിന്നാലെ സ്‌പോട്ടിഫൈ, ഇന്‍സറ്റഗ്രാം തുടങ്ങിയ അക്കൗണ്ടുകള്‍ ഹാക്ക് ചെയ്യപ്പെട്ടതായി നിരവധി പേര്‍ പരാതിപ്പെട്ടിട്ടുണ്ട്.