Thursday, December 2, 2021
HomeNewsfeedഹൃദയപ്പൂത്താലം സിഡി ലോഞ്ച് ചെയ്തു

ഹൃദയപ്പൂത്താലം സിഡി ലോഞ്ച് ചെയ്തു

ദോഹ: എസ്എംഎസ് ക്രിയേഷന്‍സിന്റെ ബാനറില്‍ പുറത്തിറങ്ങുന്ന നാലാമത്തെ മ്യൂസിക്കല്‍ വീഡിയോ ആല്‍ബം ഹൃദയപ്പൂത്താലം(ഓണപ്പാട്ട് ) സിഡി പ്രകാശനം ചെയ്തു.

ചടങ്ങില്‍ വിനോദ് വി നായര്‍ (ഐസിബിഎഫ് വൈസ് പ്രസിഡന്റ്), അഡ്വ. ശ്രീമതി മഞ്ജുഷ ശ്രീജിത്ത് (വേള്‍ഡ് മലയാളീ ഫെഡറേഷന്‍ ഗ്ലോബല്‍ വിമന്‍സ് ഫോറം കോര്‍ഡിനേറ്റര്‍) എന്നിവര്‍ ചേര്‍ന്ന് നാടക സംവിധായകന്‍ അജയന്‍ ഭരതന്‍, 24 ന്യൂസ് റിപോര്‍ട്ടര്‍ സക്കരിയ സലാഹുദ്ദീന്‍ എന്നിവര്‍ക്ക് സി ഡി നല്‍കി പ്രകാശന നിര്‍വഹിച്ചു.

വിനോദ് വി നായര്‍ ചടങ്ങ് ഉദ്ഘാടനം ചെയ്തു. മുരളി മഞ്ഞളൂര്‍( രചയിതാവ് / നിര്‍മാതാവ്) ആല്‍ബത്തിന്റെ നാള്‍ വഴികള്‍ വിശദീകരിച്ചു. സന്തോഷ് ഇടയത്ത് (സഹ നിര്‍മ്മാതാവ്), സുനില്‍ മുല്ലശ്ശേരി, നഹാസ്, ശ്രീജിത്ത്, മുരളീധരന്‍(ഐ പാസ് മാനേജിങ് പാര്‍ട്ണര്‍), ഗോവിന്ദന്‍ കുട്ടി (ഐസിസി), സലീന നഹാസ് (വൈസ് പ്രസിഡന്റ്), ഹരിപ്പാട് സുധീഷ് (സംഗീത സംവിധായകന്‍) തുടങ്ങിയവര്‍ സംസാരിച്ചു. സുനില്‍ പെരുമ്പാവൂര്‍ ആങ്കറിങ് നിര്‍വഹിച്ചു.

Most Popular