Thursday, June 30, 2022
HomeNewsfeedഅല്‍ സദ്ദിനോടുള്ള സ്‌നേഹം എന്നുമുണ്ടാവും, ഖത്തറിനോടും: സാവി

അല്‍ സദ്ദിനോടുള്ള സ്‌നേഹം എന്നുമുണ്ടാവും, ഖത്തറിനോടും: സാവി

ദോഹ: അല്‍ സദ്ദിന്(Al Sadd) വേണ്ടി കളിക്കാനും അതിന്റെ കോച്ചായി പ്രവര്‍ത്തിക്കാനും അവസരം ലഭിച്ചത് ഒരു അംഗീകാരമായി കണക്കാക്കുന്നുവെന്ന് മുന്‍ ബാഴ്‌സലോണ(Barcelona) താരം സാവി ഹെര്‍ണാണ്ടസ്(Xavi Hernandez). അല്‍ സദ്ദ് ക്ലബ്ബിനോട് വെള്ളിയാഴ്ച്ച അദ്ദേഹം വിടപറഞ്ഞു. തന്റെ പഴയ ക്ലബ്ബായ ബാഴ്‌സലോണയില്‍ കോച്ച് സ്ഥാനം ഏറ്റെടുക്കുന്നതിന് വേണ്ടിയാണ് സാവിയുടെ വിടവാങ്ങല്‍.

2015 മുതല്‍ ആറ് വര്‍ഷമായി താന്‍ അല്‍ സദ്ദിനോടൊപ്പമുണ്ടെന്ന് സാവി പറഞ്ഞു. ”ഞാന്‍ ഇവിടെ വരുമ്പോള്‍ അല്‍ സദ്ദ് എന്ന വലിയൊരു കുടുംബത്തെയാണ് കണ്ടത്. തുടക്കം മുതല്‍ താരങ്ങളുമായും മാനേജ്‌മെന്റുമായും ഫാന്‍സുമായുമുള്ള ഒരു പ്രണയ കഥയായിരുന്നു അത്. അല്‍ സദ്ദിന് വേണ്ടി കളിക്കാന്‍ സാധിച്ചതും പിന്നീട് അതിന്റെ കോച്ച് ആയി മാറിയതും വലിയൊരു അംഗീകാരമാണ്. ജീവിതത്തിലെ ഏറ്റവും നല്ല കാലമായിരുന്നു അതെന്ന് എനിക്ക് പറയാന്‍ കഴിയും. ഖത്തറില്‍ ഭാര്യയും കുട്ടികളുമൊത്തുള്ള കുടുംബ ജീവിതവും മോഹരമായിരുന്നു. ആറ് വര്‍ഷങ്ങള്‍ക്ക് ശേഷം വലിയ സങ്കടത്തോടെയാണ് ഖത്തറിനോട് വിട പറയുന്നത്.
അല്‍ സദ്ദിനെ ഞാന്‍ എന്നും സ്‌നേഹിക്കും, ഖത്തറിനെയും ഞാന്‍ എന്നും സ്‌നേഹിക്കും- അല്‍ സദ്ദ് ക്ലബ്ബിന്റെ വെബ്‌സൈറ്റിന് നല്‍കിയ അഭിമുഖത്തില്‍ സാവി പറഞ്ഞു.

Most Popular