Monday, May 23, 2022
HomeNewsfeedഐസിബിഎഫ് സൗജന്യ മെഡിക്കല്‍ ക്യാമ്പ് 15ന്

ഐസിബിഎഫ് സൗജന്യ മെഡിക്കല്‍ ക്യാമ്പ് 15ന്

ദോഹ: ഇന്ത്യക്കാരായ തൊഴിലാളികള്‍ക്കു വേണ്ടി ഐസിബിഎഫ്(ICBF) സംഘടിപ്പിക്കുന്ന മെഡിക്കല്‍ ക്യാമ്പ്(free medical camp) ഒക്ടോബര്‍ 15ന് വക്‌റ അല്‍ മശാഫിലുള്ള അലീവിയ മെഡിക്കല്‍ സെന്ററില്‍(Allevia medical center) നടക്കും. അലീവിയ മെഡിക്കല്‍ സെന്റര്‍, വെല്‍ കെയര്‍ ഫാര്‍മസി എന്നിവയുമായി സഹകരിച്ചാണ് ക്യാമ്പ്.

രാവിലെ 7 മുതല്‍ 11 വരെ നടക്കുന്ന ക്യാമ്പില്‍ ബിഎംഐ, ബ്ലഡ് പ്രഷര്‍, ബ്ലഡ് ഷുഗര്‍, ലിപ്പിഡ് പ്രൊഫൈല്‍, ഇസിജി, കാഴ്ച്ചാ പരിശോധന, ജിപി കണ്‍സള്‍ട്ടേഷന്‍, ഡെന്റല്‍ കണ്‍സള്‍ട്ടേഷന്‍ തുടങ്ങിയവ നടക്കും. സൗജന്യമായി മരുന്നുകളും ലഭിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക്  ഐസിബിഎഫ് ഹെല്പ് ഡെസ്കിൽ(7786 7794) ബന്ധപ്പെടാം, കൂടാതെ
30290085(രജനി മൂര്‍ത്തി) എന്ന നമ്പറിലും വിളിക്കാവുന്നതാണ്.

Most Popular