ദോഹ: ഇന്ത്യന്‍ എംബസി ലേബര്‍ ആന്റ് കമ്യൂണിറ്റി വെല്‍ഫെയര്‍ ഫസ്റ്റ് സെക്രട്ടറിയും ഐസിബിഎഫ് കോഓഡിനേറ്റിങ് ഓഫിസറുമായ എസ്ആര്‍ച്ച് ഫഹ്മിക്ക് ഇന്ത്യന്‍ കമ്യൂണിറ്റി ബെനവലന്റ് ഫോറം യാത്രയയപ്പ് നല്കി. ഖത്തറിലെ ഇന്ത്യന്‍ സമൂഹത്തിന് നല്കിയ മികച്ച സേവനം പരിഗണിച്ച് ഫഹ്മിക്കുള്ള അഭിനന്ദന ഫലകം ഐസിബിഎഫ് പ്രസിഡന്റ് പി എന്‍ സിയാദ് ഉസ്മാന്, മുന്‍ ഐസിബിഎഫ് പ്രസിഡന്റും ഇപ്പോഴത്തെ ഐസിസി പ്രസിഡന്റുമായ പിഎന്‍ ബാബുരാജന് എന്നിവര്‍ ചേര്‍ന്ന് കൈമാറി.
കോവിഡ് കാലത്ത് ഉള്‍പ്പെടെ ഫഹ്മി ഇന്ത്യന്‍ സമൂഹത്തിന് നല്കിയ സംഭാവനകള്‍ സിയാദ് ഉസ്മാനും ബാബുരാജനും അനുസ്മരിച്ചു. എംബസി സെക്കന്റ് സെക്രട്ടറി ഡോ. സോന സോമന്, ലേബര്‍ അറ്റാഷെ ധീരജ് കുമാര്‍, ഐസിബിഎഫ് വൈസ് പ്രസിഡന്റ് വിനോദ നായര്‍, ജനറല്‍ സെക്രട്ടറി സാബിത്ത് സഹീര്‍, അവിനാഷ് ഗെയ്ക്വാദ്, സന്തോഷ് കുമാര്‍ പിള്ള തുടങ്ങിയവര്‍ സംബന്ധിച്ചു.