തൊഴിലാളി ബോധവല്‍ക്കരണവുമായി ഐസിബിഎഫ്

ICBF Labour Awareness Camp

ദോഹ: ഇന്ത്യന്‍ കമ്യൂണിറ്റി ബെലവലന്റ് ഫോറം(ഐസിബിഎഫ്) തൊഴിലാളികള്‍ക്കയി ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിച്ചു. ഖാലിദ് ബിന്‍ അഹ്‌മദ് അല്‍ സുവൈദി കമ്പനിയിലെ തൊഴിലാളികള്‍ക്കാണ് ഐസിബിഎഫിനെയും അതിന്റെ പദ്ധതികളെയും പരിചയപ്പെടുത്തുന്ന പരിപാടി സംഘടിപ്പിച്ചത്.

ഐസിബിഎഫിന്റെ ഇന്‍ഷുറന്‍സ് പദ്ധതി തൊഴിലാളികള്‍ക്ക് പരിചയപ്പെടുത്തി. ജീവിതശൈലീ രോഗങ്ങളെയും മാനസിക സമ്മര്‍ദ്ദത്തെയും എങ്ങിനെ നേരിടാമെന്നത് സംബന്ധിച്ച് വിശദീകരിച്ചു. യോഗാ ബോധവല്‍ക്കരണവും നടന്നു. തൊഴിലാളികള്‍ക്ക് സംശയനിവാരണത്തിന് അവസരമൊരുക്കിയിരുന്നു.

ഐസിബിഎഫ് പ്രസിഡന്റ് സിയാദ് ഉസ്മാന്‍ ഉള്‍പ്പെടെയുള്ള ഭാരവാഹികള്‍ പരിപാടിക്ക് നേതൃത്വം നല്‍കി. വിദൂര പ്രദേശങ്ങളില്‍ താമസിക്കുന്ന തൊഴിലാളികള്‍ക്കായി തുടര്‍ന്നും ഇത്തരം പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് ഐസിബിഎഫ് ഭാരവാഹികള്‍ അറിയിച്ചു.