ദോഹ: ലോക തൊഴിലാളി ദിനം വ്യത്യസ്തമായ രീതിയില്‍ ആഘോഷിച്ച് ഖത്തര്‍ ഇന്ത്യന്‍ കമ്യൂണിറ്റി ബെനവലന്റ് ഫോറം. ഇന്ത്യയുടെ 75ാം ആസാദി കാ അമൃത് മഹോല്‍സവത്തിന്റെ ഭാഗമായി ഖത്തറിലെ 75 മല്‍സ്യത്തൊഴിലാളികള്‍ക്ക് സൗജന്യ ഹെല്‍ത്ത് കാര്‍ഡ് നല്‍കിയാണ് ഐസിബിഎഫ് ഈ ദിനം ആഘോഷിച്ചത്. ഇന്ത്യന്‍ അംബാസഡര്‍ ഡോ. ദീപക് മിത്തല്‍ കാര്‍ഡുകള്‍ കൈമാറി.