Monday, May 16, 2022
HomeNewsfeedഖത്തറില്‍ പ്രവാസികള്‍ക്ക് നിയമസഹായത്തിന് വിളിക്കാം

ഖത്തറില്‍ പ്രവാസികള്‍ക്ക് നിയമസഹായത്തിന് വിളിക്കാം

ദോഹ: ഖത്തറില്‍ പ്രവാസികളുടെ നിയമപരമായ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ ഐസിബിഎഫ് ലീഗല്‍ സെല്ലിലേക്ക് വിളിക്കാം. ഐസിബിഎഫ് തുമാമ ഓഫിസില്‍ എല്ലാ ശനിയാഴ്ച്ചയും വൈകീട്ട് 5 മുതല്‍ 7 വരെയാണ് സേവനം ലഭിക്കുക. ഇതിന് വേണ്ടിയുള്ള രജിസ്‌ട്രേഷന് വെള്ളിയാഴ്ച്ച ഒഴികെ എല്ലാ ദിവസവും വൈകീട്ട് 5 മുതല്‍ 8 വരെ വിളിക്കാവുന്നതാണ്.

5562 8626 (അഡ്വ. ജാഫര്‍ ഖാന്‍), 3007 8788 (അഡ്വ. ഇ എ അബൂബക്കര്‍) എന്നീ നമ്പറുകളിലും [email protected] എന്ന ഇമെയില്‍ വിലാസത്തിലും ബന്ധപ്പെടാം.

 

Most Popular