ദോഹ: ഖത്തറിലെ ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്ററിന്റെ(ഐസിസി) ആഭിമുഖ്യത്തില്‍ അന്താരാഷ്ട്ര വനിതാ ദിനം ആഘോഷിച്ചു. ഐസിസി അശോക ഹാളില്‍ നടന്ന ചടങ്ങിന് കള്‍ച്ചറല്‍ ആക്ടിവിറ്റീസ് ഹെഡ് ശ്വേത കോശി, കമല താക്കൂര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ഇന്ത്യന്‍ എംബസി പൊളിറ്റിക്കലന്‍ ആന്റ് കൊമേഴ്‌സ് കൗണ്‍സിലര്‍ ടി ആന്‍ജലിന്‍ പ്രേമലത, ഖത്തരി ഓതേഴ്‌സ് ഫോറം ഡയറക്ടര്‍ മര്‍യം യാസീന്‍ അലി, വിവിധ സ്‌കൂളുകളുടെ പ്രിന്‍സിപ്പല്‍മാരായ അസ്‌ന നഫീസ്, ഹമീദ ഖാദര്‍ ബീഗം, പദ്മിനി വെങ്കടേഷ്, മഞ്ചരി റെക്രിവാല്‍, മീനാല്‍ ബക്ഷി, പ്രമീള കണ്ണന്‍ തുടങ്ങിയവര്‍ വിശിഷ്ടാതിഥികളായിരുന്നു. ബുദ്ധിജീവികളും കലാകാരികളുമായ രശ്മി അഗര്‍വാള്‍, ഡോ. പ്രതിഭ രതീഷ്, സുഷമ ഹരീഷ്, വിവിധ സംഘടനാ പ്രതിനിധികള്‍ എന്നിവരും പങ്കാളികളായി.
കോവിഡ് പ്രോട്ടോക്കോള്‍ പ്രകാരം നടന്ന പരിപാടി ഫേസ്ബുക്കില്‍ ലൈവ് സ്ട്രീം ചെയ്തിരുന്നു. ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം മുന്‍ ഉപദേശക ഡോ. ആരതി കൃഷ്ണ വീഡിയോ സന്ദേശം നല്‍കി. ജ്വാല അവാര്‍ഡ് ജേതാവ് ശിവാനി മിശ്രയെ ആദരിച്ചു. സാംസ്‌കാരിക പരിപാടികളും കേക്ക് മുറിക്കലും നടന്നു. അതിഥികള്‍ തങ്ങളുടെ അനുഭവങ്ങള്‍ പങ്കുവച്ചു.