പ്രിന്‍സിപ്പാളിനൊപ്പം ഒരു സായാഹ്നം; ഐസിസി ഓണ്‍ലൈന്‍ ടോക്ക് ഷോ സംഘടിപ്പിച്ചു

icc talk show

ദോഹ: ഐസിസി സ്റ്റുഡന്റ്‌സ് ഫോറത്തിന്റെ നേതൃത്തില്‍ ഇന്ത്യന്‍ കള്‍ച്ചറല്‍ ഓണ്‍ലൈന്‍ ടോക്ക് ഷോ സംഘടിപ്പിച്ചു. ഐസിസി പ്രസിഡന്റ് പി എന്‍ ബാബു രാജന്‍ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസം, കരിയര്‍ എന്നിവ സംബന്ധിച്ച് സംശയങ്ങള്‍ ദൂരീകരിക്കുന്നതിന് വിദ്യാര്‍ഥികള്‍ക്ക് അവസരമൊരുക്കുകയാണ് പരിപാടിയുടെ ലക്ഷ്യം.

ബിര്‍ള പബ്ലിക് സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ എ പി ശര്‍മ മുഖ്യപ്രഭാഷണം നടത്തി. വിദ്യാര്‍ഥികളുടെ സംശയങ്ങള്‍ക്ക് അദ്ദേഹം മറുപടി നല്‍കി. ആക്ടിവിറ്റി കോഓഡിനേറ്റര്‍ ആന്റ് എജുക്കേഷന്‍ മേധാവി കമല താക്കൂര്‍, കള്‍ച്ചറല്‍ ആക്ടിവിസ്റ്റീസ് മേധാവി ശ്വേത കോശി എന്നിവര്‍ നേതൃത്വം നല്‍കി.

ബിര്‍ള പബ്ലിക് സ്‌കൂളിലെ ശ്യാമന്ത്രി ഭൗമിക്, ജുവൈരിയ മുഹമ്മദ് എന്നിവര്‍ സംസാരിച്ചു. 20ഓളം വിദ്യാര്‍ഥികള്‍ സംശയ നിവാരണം നടത്തി. ഐസിസി വൈസ് പ്രസിഡന്റ് സുബ്രഹ്‌മണ്യ ഹെബ്ബഗെലു, ഐസിസി കമ്മിറ്റി അംഗങ്ങള്‍ എന്നിവര്‍ സജീവ സാന്നിധ്യമായിരുന്നു.