ഐസിസിയിലെ കോണ്‍സുലാര്‍ സേവനങ്ങള്‍ ഓണ്‍ലൈനില്‍ ട്രാക്ക് ചെയ്യാന്‍ സംവിധാനം

icc qatar

ദോഹ: ഖത്തറിലെ ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്റര്‍ വഴി നല്‍കുന്ന കോണ്‍സുലാര്‍ സേവനങ്ങള്‍ ട്രാക്ക് ചെയ്യാന്‍ സംവിധാനമൊരുക്കി. ഇനി മുതല്‍ ഐസിസിയില്‍ പാസ്‌പോര്‍ട്ടും മറ്റു രേഖകളും പുതുക്കാന്‍ നല്‍കുന്നവര്‍ക്ക് തങ്ങളുടെ അപേക്ഷയുടെ തല്‍സ്ഥിതി ഓണ്‍ലൈന്‍ വഴി അറിയാനാവും.

അപേക്ഷാ നമ്പര്‍ ഉപയോഗിച്ച് ഈ ലിങ്ക് വഴിയാണ് ട്രാക്കിങ് സാധ്യമാവുക. അപേക്ഷയുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും ട്രാക്കിങ് സംവിധാനം വഴി അറിയാം. നടപടികള്‍ വൈകുന്നുണ്ടെങ്കില്‍ അത് സംബന്ധമായ വിവരവും ലഭിക്കും. അപേക്ഷയില്‍ നടപടികള്‍ പൂര്‍ത്തിയായാല്‍ Ready at ICC എന്ന സന്ദേശം ലഭിക്കും. തങ്ങളുടെ അപേക്ഷയെക്കുറിച്ചുള്ള വിവരം അറിയുന്നതിന് ഐസിസി സന്ദര്‍ശിക്കുന്നത് ഒഴിവാക്കാനാണ് പുതിയ സംവിധാനം ഏര്‍പ്പെടുത്തിയത്.
ICC launches online ‘Consular Service Tracking System