ദോഹ: കൊറോണ വൈറസ് നടപടികള്‍ക്ക് പോസിറ്റീവായ ഫലങ്ങളുണ്ടായാല്‍ ഖത്തര്‍ ഒരു പരിധിവരെയെങ്കിലും സാധാരണ നിലയിലെത്താന്‍ നാലാഴ്ച്ചയെങ്കിലും എടുക്കുമെന്ന് മുതിര്‍ന്ന ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥന്‍.
സ്‌കൂള്‍ തുറക്കുന്നതിനും ബിസിനസ് സാധാരണ ഗതിയിലാവുന്നതിനും നാലാഴ്ച്ചയെന്നത് ഏറ്റവും ചുരുങ്ങിയ കാലയളവാണ്- നാഷനല്‍ എപിഡെമിക് പ്രിപറേഷന്‍ കമ്മിറ്റി അധ്യക്ഷന്‍ ഡോ. അബ്ദുല്ലത്തീഫ് അല്‍ ഖാല്‍ പറഞ്ഞു. ഖത്തറിലെ രോഗബാധയുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ വിവരങ്ങളും ചൈനയിലെ വുഹാനിലുള്ള അനുഭവവും ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം ഈ നിരീക്ഷണം നടത്തിയത്.
എന്നാല്‍, ഇപ്പോള്‍ എടുത്ത നടപടികളും വൈറസിനെ നേരിടുന്നതില്‍ അതുണ്ടാക്കിയ ഫലവും വിലയിരുത്തിയ ശേഷമേ വ്യക്തമായ തീരുമാനത്തില്‍ എത്താന്‍ പറ്റൂ എന്നും അദ്ദേഹം പറഞ്ഞു.
അടുത്ത നാലാഴ്ച്ചയ്ക്കുള്ളില്‍ വൈറസിനെ നിയന്ത്രിക്കാന്‍ ആയാല്‍, വിലക്കുകള്‍ ഒറ്റയടിക്ക് ഒഴിവാക്കാനാവില്ലെന്ന് അദ്ദേഹം പറഞ്ഞു. മറ്റു രാജ്യങ്ങളിലെ അനുഭവങ്ങള്‍ പരിഗണിക്കുമ്പോള്‍ ഘട്ടംഘട്ടമായി മാത്രമേ അത് സാധ്യമാവൂ എന്നും അദ്ദേഹം പറഞ്ഞു.
If COVID-19 measures work, Qatar will need at least four weeks to return to normality: Dr Khal