Monday, October 25, 2021
HomeGulfQatarഇന്‍കാസ് കണ്ണൂര്‍ ജില്ലാ കമ്മിറ്റി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

ഇന്‍കാസ് കണ്ണൂര്‍ ജില്ലാ കമ്മിറ്റി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

ദോഹ: രക്തദാനം മഹാദാനം എന്ന സന്ദേശമുയര്‍ത്തി അകാലത്തില്‍ വിട്ടുപിരിഞ്ഞ റഹിം റയ്യാന്റെ സ്മരണാര്‍ത്ഥം ഇന്‍കാസ് കണ്ണൂര്‍ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. എച്ച്എംസി, ആസ്റ്റര്‍ ക്ലിനിക്ക്, റേഡിയോ മലയാളം 98.6 എഫ്എം എന്നിവരുമായി സഹകരിച്ച് നടന്ന ക്യാമ്പ് ജനപങ്കാളിത്തം കൊണ്ട് ശ്രേദ്ധേയമായി.

മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ മുപ്പതാം രക്തസാക്ഷിത്വ വാര്‍ഷികത്തിന്റെ ഭാഗമായി ഛായാചിത്രത്തില്‍ പുഷ്പാര്‍ച്ചനയോടെയാണ് ക്യാമ്പ് ആരംഭിച്ചത്.
ബ്ലഡ് ഡോണര്‍ സെന്ററില്‍ നടന്ന പരിപാടിയില്‍ ഐസിബിഎഫ് പ്രസിഡണ്ട് സിയാദ് ഉസ്മാന്‍, ഐസിസി പ്രസിഡണ്ട് പി എന്‍ ബാബുരാജന്‍, ഐസിസി / ഐഎസ്‌സി മാനേജ്‌മെന്റ് കമ്മിറ്റി അംഗങ്ങള്‍, ഒഐസിസി ഗ്ലോബല്‍ കമ്മിറ്റി നേതാക്കളായ കെ കെ ഉസ്മാന്‍, ജോപ്പച്ചന്‍ തെക്കേകൂറ്റ്, മുഹമ്മദലി പൊന്നാനി, സെന്‍ട്രല്‍ കമ്മിറ്റി ആക്ടിംഗ് പ്രസിഡണ്ട് അന്‍വര്‍ സാദത്ത്, ഉപദേശക സമിതി ചെയര്‍മാന്‍ സുരേഷ് കരിയാട്, സെന്‍ട്രല്‍ കമ്മിറ്റി ഭാരവാഹികള്‍, വിവിധ ജില്ലാ കമ്മിറ്റി ഭാരവാഹികള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

ക്യാമ്പിന് കോര്‍ഡിനേറ്റര്‍ ശിവാനന്ദന്‍ കൈതേരി കണ്ണൂര്‍ ജില്ലാ പ്രസിഡണ്ട് ശ്രീരാജ് എം പി, ജനറല്‍ സെക്രട്ടറി ജെനിറ്റ് ജോബ് എന്നിവര്‍ നേതൃത്വം നല്‍കി.
ALSO WATCH

Most Popular