Thursday, December 2, 2021
HomeGulfQatarഇന്‍കാസ് യൂത്ത് വിങ് സ്വാതന്ത്ര്യദിനം ആഘോഷിച്ചു

ഇന്‍കാസ് യൂത്ത് വിങ് സ്വാതന്ത്ര്യദിനം ആഘോഷിച്ചു

ദോഹ: ഖത്തര്‍ ഇന്‍കാസ് യൂത്ത് വിങ്ങ് സ്വാതന്ത്ര്യ ദിനാഘോഷം സംഘടിപ്പിച്ചു. പിസി നൗഫല്‍ കട്ടുപ്പാറ കേക്കു മുറിച്ചു. പ്രഥമ ഐസിസി യൂത്ത് വിങ്ങ് കമ്മിറ്റി അംഗങ്ങളായ ജിജോ ഇടുക്കി, നിയാസ് കൈപ്പേങ്ങല്‍ എന്നിവരെ ആദരിക്കുന്ന ചടങ്ങും നടന്നു. ഷിബു കല്ലറ ഉദ്ഘാടനം ചെയ്ത ചടങ്ങില്‍ ജിഷ ജോര്‍ജ് അധ്യക്ഷയായിരുന്നു.

അനിസ് കെടി വളപുരം, ഇര്‍ഫാന്‍ ഖാലിദ് എന്നിവര്‍ മെമ്പര്‍മാരെ ഷാളണിയിച്ചു ആദരിച്ചു. അക്രം മുഹമ്മദലി സ്വാഗതവും ജാഫര്‍ കമ്പാല നന്ദിയും പറഞ്ഞു. ചടങ്ങില്‍ നിവിന്‍ കോട്ടയം, ടിജോ വയനാട്, ശഫീര്‍ നരണിപ്പുഴ, സുഹൈല്‍ ചെറുകര, അജിത്ത് ഇടുക്കി, ഷാഫി നരണിപ്പുഴ തുടങ്ങിയവര്‍ സംസാരിച്ചു.

 

Most Popular