ഖത്തര്‍-ഇന്ത്യ ലോക കപ്പ് യോഗ്യതാ മല്‍സരം നാളെ; ടിക്കറ്റുകള്‍ ഓണ്‍ലൈനില്‍

qatar india world cup qualifier

ദോഹ: 2022 ഫിഫ ഫുട്‌ബോള്‍ ലോക കപ്പ് യോഗ്യതാ മല്‍സരത്തില്‍ ഇന്ത്യയും ഖത്തറും നാളെ ഏറ്റുമുട്ടും. അല്‍ സദ്ദിലെ ജാസിം ബിന്‍ ഹമദ് സ്റ്റേഡിയത്തില്‍ രാത്രി 8 മണിക്കാണ് മല്‍സരം. കളി കാണുന്നതിനുള്ള ടിക്കറ്റുകള്‍ ഓണ്‍ലൈനില്‍ ലഭ്യമാണ്.

രണ്ട് ഡോസ് വാക്‌സിനുമെടുത്ത് 14 ദിവസമെങ്കിലും കഴിഞ്ഞവര്‍ക്കും കഴിഞ്ഞ 9 മാസത്തിനുള്ളില്‍ കോവിഡ് ബാധിച്ച് സുഖപ്പെട്ടവര്‍ക്കുമാണ് മല്‍സരം കാണാന്‍ അവസര മുണ്ടാവുക. മല്‍സരത്തിന് 14 ദിവസം മുമ്പ് രോഗം വന്ന് ഭേദമായവര്‍ക്കു മാത്രമേ അനുമതി ലഭിക്കൂ. മേല്‍ രണ്ട്് വിഭാഗങ്ങളിലും പെട്ട 12 വയസ്സിന് താഴെയുള്ളവര്‍ക്ക് പ്രവേശനമില്ല.

ടിക്കറ്റുകള്‍ വാങ്ങുന്നതിന് https://tickets.qfa.qa എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. 20 റിയാലാണ് ടിക്കറ്റ് വില.

മറ്റ് മല്‍സരങ്ങള്‍
ബംഗ്ലാദേശ്-അഫ്ഗാനിസ്താന്‍( ജൂണ്‍ 3 വൈകീട്ട് 5 മണി)
ബംഗ്ലാദേശ്-ഇന്ത്യ(ജൂണ്‍ 7 വൈകീട്ട് 5)
ഒമാന്‍-ഖത്തര്‍(ജൂണ്‍ 7 വൈകീട്ട് 8)
അഫ്ഗാനിസ്താന്‍-ഒമാന്‍(ജൂണ്‍ 11 വൈകീട്ട് 8)
ഇന്ത്യ-അഫ്ഗാനിസ്താന്‍ (ജൂണ്‍ 15 വൈകീട്ട് 5)
ബംഗ്ലാദേശ്-ഒമാന്‍ (ജൂണ്‍ 15 വൈകീട്ട് 7)