ലോക കപ്പ് യോഗ്യതാ റൗണ്ട്; ഇന്ത്യയുടെ ബാക്കി മല്‍സരങ്ങള്‍ ഖത്തറില്‍

indian football team

ദോഹ: ഫിഫ ലോകകപ്പ് ഫുട്‌ബോള്‍ യോഗ്യതാ റൗണ്ടില്‍ ഇന്ത്യന്‍ ടീമിന്റെ ബാക്കി മത്സരങ്ങള്‍ ഖത്തറില്‍ നടക്കും. ഗ്രൂപ്പ് ഇ യില്‍ ഖത്തര്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്താന്‍ എന്നിവര്‍ക്കെതിരെയാണ് ഇന്ത്യ ഇനി കളിക്കേണ്ടത്. കോവിഡ് പശ്ചാത്തലത്തില്‍ വിവിധ വേദികളില്‍ കളിക്കുന്നത് പ്രയോഗികമല്ലാത്തതിനാല്‍ മത്സരങ്ങളെല്ലാം ജൂണില്‍ ഒറ്റ വേദിയില്‍ നടത്താനാണു തീരുമാനം.

2022 ലോകകപ്പ്, 2023 ഏഷ്യ കപ്പ് മത്സരങ്ങള്‍ക്കുള്ള യോഗ്യതാ റൗണ്ടാണിത്. നിലവില്‍ ഗ്രൂപ്പില്‍ മൂന്ന് പോയിന്റുമായി നാലാം സ്ഥാനത്താണ് ഇന്ത്യ. ഖത്തറും (16), ഒമാനുമാണ് (12) ഒന്നും രണ്ടും സ്ഥാനത്ത്. 2019 നവംബറിലാണ് യോഗ്യത റൗണ്ടില്‍ അവസാനമായി മത്സരങ്ങള്‍ നടന്നത്.