ദോഹ: ഈ വര്‍ഷത്തെ ഖത്തര്‍ ദേശീയദിനാഘോഷത്തിന് വേണ്ടി മലയാളി ഗായകന് ഖത്തര്‍ മ്യൂസിക് അക്കാദമി അംബസഡറുമായ നാദിര്‍ അബ്ദുല്‍ സലാം ഒരുക്കിയത് നാല് പരമ്പരാഗത ഗാനങ്ങള്‍. ദേശീയ ദിനത്തിന് മുന്നോടിയായി സോഷ്യല്‍ മീഡിയയില്‍ റിലീസ് ചെയ്ത ഗാനങ്ങളിലൊന്ന് ഖത്തര്‍ ടെലിവിഷന്‍ സംപ്രേക്ഷണം ചെയ്തു.
ജനപ്രിയ ഖത്തരി ഗായകന് നായിഫ് അല്‍ ബിഷ്രിയാണ് ഇതില്‍ രണ്ട ്ഗാനങ്ങള് ആലപിച്ചത്. ഇമാര്‍ യാ ദര് അല്‍ തമീമി എന്ന പരമ്പരാഗത അര്‍ദ ഗാനം രചിച്ചത് ഖത്തരി കവി ഖാലിദ് അല്‍ ബൂഐനൈന്‍ ആണ്. ഈ ഗാനമാണ് ദേശീയ ദിനത്തില്‍ ഖത്തര്‍ ടെലിവിഷന്‍ സംപ്രേക്ഷണം ചെയ്തത്. ഖത്തരി ദേശഭക്തി ഗാനമായ യാ ലബ്ബ രചിച്ചത് അബ്ദുല്ല അല്‍ ബിഷ്രിയാണ്. ഖത്തരി കവിയായ ഖാലിദ് അല്‍ ശബ്റാമിയാണ് മറ്റൊരു ഗാനമൊരുക്കിയത്. തമീം ആലി മിസ്തവ എന്ന ഗാനവും അര്‍ദ ഈണത്തിലുള്ളതാണ്. ഈ ഗാനം ആലപിച്ചതും അല്‍ ശബ്റാമിയാണ്. നാലാമത്തെ അര്‍ദ ഗാനം ആലപിച്ചത് യുവ ഖത്തരി ഗായകന് സൗദ് ജാസിമാണ്.
ഇതിന് പുറമേ നാദിര്‍ നിരവധി പരമ്പരാഗത, ഖലീജി ഗാനങ്ങള്‍ക്ക് സംഗീതം നല്‍കിയിട്ടുണ്ട്. മലേഷ്യയിലെ ലിംകോക്വിങ് യൂനിവേഴ്സിറ്റി ഓഫ് ക്രിയേറ്റീവ് ടെക്നോളജിയില്‍ നിന്ന് റെക്കോഡിങ് ആര്‍ട്സില്‍ ബിരുദം നേടിയിട്ടുണ്ട് നാദിര്‍. അറബ് സംഗീതത്തില്‍ ആറ് വര്‍ഷത്തെ പഠനം പൂര്‍ത്തിയാക്കിയ നാദിര്‍ ലണ്ടനിലെ റോയല്‍ കോളജ് ഓഫ് മ്യൂസിക്കില്‍ നിന്ന് മ്യൂസിക് തിയറിയില്‍ ആറ് ഗ്രേഡുകളും നേടിയിട്ടുണ്ട്.
Indian singer produces four traditional songs for QND