ഖത്തറിനെതിരേ ഇന്ത്യയുടെ ലോക കപ്പ് യോഗ്യതാ മല്‍സരം ജൂണില്‍; പരിശീലനം കൊല്‍ക്കത്തയില്‍

indian football team

ദോഹ: ഖത്തര്‍ ലോക കപ്പിലേക്കുള്ള ഇന്ത്യയുടെ ലോക കപ്പ് യോഗ്യതാ മല്‍സരം ജൂണില്‍ ഖത്തറില്‍ നടക്കും. ജൂണ്‍ 3ന് ഖത്തറിനെതിരേയാണ് ആദ്യ മല്‍സരം. യോഗ്യത മത്സരങ്ങള്‍ക്കായുള്ള ഇന്ത്യന്‍ ഫുട്ബോള്‍ ടീമിന്റെ പരിശീലന ക്യാമ്പ് കൊല്‍ക്കത്തയില്‍ നടക്കും. ഏപ്രില്‍ അവസാനമാണ് ക്യാമ്പ് ആരംഭിക്കുക.

കോവിഡ് പശ്ചാത്തലത്തില്‍ ഖത്തറില്‍ വച്ചാവും ഇന്ത്യയുടെ മുഴുവന്‍ ലോകകപ്പ് യോഗ്യതാ മത്സരങ്ങളും നടക്കുക. ഖത്തറിനെതിരായ മത്സരത്തിനുശേഷം ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ ടീമുകള്‍ക്കെതിരേയാണ് ഇന്ത്യയുടെ മത്സരങ്ങള്‍. നിലവില്‍ അഞ്ചു മത്സരങ്ങളില്‍ നിന്ന് 3 പോയിന്റ് മാത്രമാണ് ഇന്ത്യയുടെ സമ്പാദ്യം. അഞ്ചുമത്സരങ്ങളില്‍നിന്ന് മൂന്നു പോയിന്റുള്ള ഇന്ത്യ ഗ്രൂപ്പില്‍ നാലാം സ്ഥാനത്താണ്. നിലവില്‍ 16 പോയിന്റുമായി ഖത്തര്‍ ആണ് പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത്.
ALSO WATCH