ഇന്ത്യക്കാര്‍ക്ക് രണ്ട് ദിവസത്തെ ക്വാറന്റീന്‍ ഇനി മുകൈനിസിലും ബുക്ക് ചെയ്യാം

qatar quarantine booking

ദോഹ: ഇന്ത്യ ഉള്‍പ്പെടെയുള്ള ഏഷ്യന്‍ രാജ്യക്കാര്‍ക്ക് രണ്ട് ദിവസത്തെ ക്വാറന്റീന്‍ ഇനി മുകൈനിസിലും ബുക്ക് ചെയ്യാം. നിലവില്‍ ഇന്ത്യ, പാകിസ്താന്‍, നേപ്പാള്‍, ശ്രീലങ്ക, ബംഗ്ലാദേശ്, ഫിലിപ്പീന്‍സ് എന്നീ രാജ്യങ്ങളില്‍ നിന്ന് വരുന്ന ഖത്തറില്‍ നിന്ന് വാക്‌സിനെടുത്തവര്‍ക്ക് രണ്ട് ദിവസത്തെ ക്വാറന്റീന് ഹോട്ടല്‍ ബുക്കിങ് മാത്രമാണ് അനുവദിച്ചിരുന്നത്. വാക്‌സിനെടുക്കാത്തവര്‍ക്കും ഖത്തറിന് പുറത്ത് നിന്ന് വാക്‌സിനെടുത്തവര്‍ക്കുമുള്ള 10 ദിവസത്തെ ബുക്കിങ് മാത്രമാണ് ചെലവ് കുറഞ്ഞ മുകൈനിസ് അനുവദിച്ചിരുന്നത്.

രണ്ട് ദിവസത്തെ ഹോട്ടല്‍ ബുക്കിങിന് 1000 റിയാലിന് മുകളിലാണ് നിലവില്‍ ചാര്‍ജ്. എന്നാല്‍, മുകൈനിസില്‍ 506 റിയാലിന് 2 ദിവസത്തെ ക്വാറന്റീന്‍ ലഭ്യമാണ്. സാധാരണക്കാരായ പ്രവാസികളെ സംബന്ധിച്ചിടത്തോളം ആശ്വാസം പകരുന്നതാണ് ഈ തീരുമാനം.