Tuesday, August 16, 2022
HomeNewsfeedഖത്തറില്‍ നിന്ന് ഓക്‌സിജന്‍ ടാങ്കറുകളുമായി ഇന്ത്യന്‍ കപ്പല്‍ പുറപ്പെട്ടു

ഖത്തറില്‍ നിന്ന് ഓക്‌സിജന്‍ ടാങ്കറുകളുമായി ഇന്ത്യന്‍ കപ്പല്‍ പുറപ്പെട്ടു

ദോഹ: ഖത്തറില്‍ നിന്ന് രണ്ട് ഓക്‌സിജന്‍ ടാങ്കറുകളും സിലിണ്ടറുകളുമായി ഇന്ത്യന്‍ നേവി കപ്പലായ ഐഎന്‍എസ് ത്രികന്ത് പുറപ്പെട്ടു. പൂനെയില്‍ നിന്ന് ഇന്ത്യന്‍ എയര്‍ഫോഴ്‌സ് വിമാനത്തില്‍ ദോഹയിലെത്തിച്ച ടാങ്കറുകളില്‍ ഖത്തറിലെ എയര്‍ ലിക്വിഡ് ഗ്രൂപ്പ് ആണ് ഓക്‌സിജന്‍ നിറച്ചത്.

ഇതിന് പുറമേ ഐസിബിഎഫ് ഖത്തര്‍ ശേഖരിച്ച 100 ഓക്‌സിജന്‍ സിലിണ്ടറുകളും ഈ കപ്പലില്‍ നാട്ടിലേക്കയച്ചു. ആകെ 40 മെട്രിക് ടണ്‍ വസ്തുക്കളാണ് ഐഎന്‍എസ് ത്രികാന്ത് ഖത്തറില്‍ നിന്ന് നാട്ടിലെത്തിക്കുകയെന്ന് ഇന്ത്യന്‍ എംബസി ട്വിറ്ററില്‍ അറിയിച്ചു. ഖത്തറിലെ ലുലു ഹൈപര്‍ മാര്‍ക്കറ്റ് സംഭാവന ചെയ്ത ഓക്‌സിജന്‍ സിലിണ്ടറുകളും ഈ കപ്പലിലാണ് കൊണ്ടു പോകുന്നത്.

ALSO WATCH

 

Most Popular