Friday, October 22, 2021
HomeGulfQatarഖത്തര്‍ സര്‍ക്കാരിന് കീഴില്‍ മൂന്ന് ബീച്ച് റിസോര്‍ട്ടുകള്‍ വരുന്നു; നിക്ഷേപത്തിന് അവസരം

ഖത്തര്‍ സര്‍ക്കാരിന് കീഴില്‍ മൂന്ന് ബീച്ച് റിസോര്‍ട്ടുകള്‍ വരുന്നു; നിക്ഷേപത്തിന് അവസരം

ദോഹ: ഖത്തര്‍ വാണിജ്യ മന്ത്രാലയം ഖത്തര്‍ നാഷനല്‍ ടൂറിസം കൗണ്‍സിലുമായി ചേര്‍ന്ന് മൂന്ന് ബീച്ച് റിസോര്‍ട്ടുകള്‍ വികസിപ്പിക്കുന്നു. റാസ് ബറൂഖില്‍ 315,598 മീറ്ററിലായി 48 മുറികളുള്ള റിസോര്‍ട്ട്, ഫുവൈറിത്തില്‍ 74,279 ചതുരശ്ര മീറ്ററില്‍ 32 മുറികളുള്ള റിസോര്‍ട്ട്, ബിന്‍ ഗാനമില്‍ 86,549 ചതുരശ്ര മീറ്ററില്‍ 70 മുറികളുള്ള റിസോര്‍ട്ട് എന്നിവയാണ് പ്ലാന്‍ ചെയ്തിട്ടുള്ളത്. ഈ മൂന്ന് പ്രധാന പദ്ധതികളിലേക്കും നിക്ഷേപകരെ ക്ഷണിച്ചു കൊണ്ടുള്ള പ്രഖ്യാപനം ജനുവരി 13ന് നടക്കും. സാമ്പത്തിക മേഖല വൈവിധ്യവല്‍ക്കരിക്കുക എന്ന ഖത്തര്‍ നാഷനല്‍ വിഷന്‍ 2030ന്റെ ഭാഗമായാണ് ഈ പദ്ധതി.

Investment opportunities galore as Qatar set to launch projects to develop three beach resorts

Most Popular