ഇറാന്‍ പ്രസിഡന്റ് ഖത്തര്‍ ഉപപ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്തി

ദോഹ: ഇറാന്‍ പ്രസിഡന്റ് ഡോ. ഹസന്‍ റൂഹാനി ഖത്തര്‍ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍റഹ്മാന്‍ ആല്‍ഥാനിയുമായി തെഹ്‌റാനില്‍ കൂടിക്കാഴ്ച്ച നടത്തി.

യോഗത്തില്‍ മേഖലയില്‍ ഈയിടെ നടന്ന സംഭവവികാസങ്ങള്‍ ഇരുവരും ചര്‍ച്ച ചെയ്തു. പ്രധാനമായും ഇറാഖില്‍ അമേരിക്ക നടത്തിയ ആക്രമണവും ചര്‍ച്ചാവിഷയമായി. മേഖലയുടെ സുരക്ഷയും സ്ഥിരതയും നിലനിര്‍ത്തുന്നതിനു വേണ്ട കാര്യങ്ങള്‍ ഇരുവരും ചര്‍ച്ച ചെയ്തു.

ഖത്തര്‍ ഉപപ്രധാനമന്ത്രി ഇറാന്‍ ശൂറ കൗണ്‍സില്‍ സ്പീക്കറുമായും കൂടിക്കാഴ്ച്ച നടത്തി.

അമേരിക്ക ബഗ്ദാദില്‍ നടത്തിയ വ്യോമാക്രമണത്തില്‍ ഇറാന്റെ മുതിര്‍ന്ന സൈനിക മേധാവി ഖാസിം സുലൈമാനി കൊല്ലപ്പട്ടതിനെ തുടര്‍ന്ന് മിഡില്‍ ഈസ്റ്റ് ഒരു യുദ്ധമുഖത്താണ്. ഈ സാഹചര്യത്തില്‍ നടത്തിയ കൂടിക്കാഴ്ച്ചയ്ക്ക് വലിയ പ്രാധാന്യം കല്‍പ്പിക്കപ്പെടുന്നുണ്ട്.

Content Highlights: Iranian President meets Qatar Deputy Prime Minister