Wednesday, December 1, 2021
HomeNewsfeedലോക കപ്പ് കൗണ്ട് ഡൗണ്‍ ആവേശം ഏറ്റെടുത്ത് ഇന്ത്യന്‍ സ്‌പോര്‍ട്‌സ് സെന്ററും

ലോക കപ്പ് കൗണ്ട് ഡൗണ്‍ ആവേശം ഏറ്റെടുത്ത് ഇന്ത്യന്‍ സ്‌പോര്‍ട്‌സ് സെന്ററും

ദോഹ: 2022 ഖത്തര്‍ ലോക കപ്പിന്റെ ഒരു വര്‍ഷ കൗണ്ട് ഡൗണ്‍ ആഘോഷമാക്കാന്‍ ഇന്ത്യന്‍ സ്‌പോര്‍ട്‌സ് സെന്ററും. നവംബര്‍ 26ന് വൈകീട്ട് 5 മുതല്‍ രാത്രി 10 വരെ ദോഹയിലെ ഐഡിയല്‍ ഇന്ത്യന്‍ സ്‌കൂളിലാണ് ഇന്ത്യന്‍ കമ്യൂണിറ്റി കാര്‍ണിവല്‍ എന്ന പേരില്‍ പരിപാടി ഒരുക്കിയിരിക്കുന്നത്.

കള്‍ച്ചറല്‍ പ്രോഗ്രാം, ഭക്ഷ്യ മേള, ബോളിവുഡ് ഐറ്റംസ്, ഫണ്‍ സോണ്‍, ഫേസ് പെയിന്റിങ്, ഫോട്ടോ ബൂത്ത്, ഫുട്‌ബോള്‍ ഷൂട്ടൗട്ട്, ബൗളിങ് മല്‍സരം തുടങ്ങിയവ നടക്കും. ഫിഫ ലോക കപ്പിന്റെ ഒരു വര്‍ഷത്തെ കൗണ്ട്ഡൗണ്‍ ക്ലോക്ക് ഞായറാഴ്ച്ച കോര്‍ണിഷില്‍ അനാഛാദനം ചെയ്തിരുന്നു. അതിന്റെ ആഘോഷം ഇന്ത്യന്‍ പ്രവാസികളിലും എത്തിക്കുന്നതിന്റെ ഭാഗമായാണ് എംബസിക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഐഎസ്‌സി പരിപാടി ഒരുക്കിയിരിക്കുന്നത്.

Most Popular