ദോഹ: ഭൂമിയിലെ തന്നെ ഏറ്റവും വലിയ സാഹിത്യമേളയെന്ന് വിശേഷിപ്പിക്കപ്പെടുന്ന ജയ്പൂര്‍ സാഹിത്യമേളയ്ക്ക് നാളെ മുതല്‍ ഖത്തര്‍ നാഷനല്‍ ലൈബ്രറി വേദിയാവുന്നു. ഖത്തര്‍ നാഷനല്‍ ലൈബ്രറിയും ജയ്പൂര്‍ സാഹിത്യമേളയുടെ സംഘാകരായ ടീംവര്‍ക്ക് ആര്‍ട്സും ചേര്‍ന്നാണ് രാജ്യത്തെ ആദ്യ അന്താരാഷ്ട്ര സാഹിത്യമേളയ്ക്കു വേദിയൊരുക്കുന്നത്. ഡിസംബര്‍ 12 മുതല്‍ 14 വരെ നടത്തുന്ന ദോഹ ജയ്പൂര്‍ സാഹിത്യ മേള ജയ്പൂരില്‍ വര്‍ഷം തോറും നടക്കുന്ന മേളയുടെ തനിപ്പകര്‍പ്പായിരിക്കും.
ആദ്യ ദിനം വൈകീട്ട് 6മണി മുതല്‍ 8മണി വരെയാണ് പരിപാടികള്‍ നടക്കുക. 13ന് വൈകീട്ട് 3മണി മുതല്‍ 8മണി വരെയും ശനിയാഴ്ച്ച രാവിലെ 10മണി മുതല്‍ രാത്രി 8മണി വരെയുമാണ് മേള നടക്കുക.
ജയ്പൂര്‍ സാഹിത്യമേളയില്‍ 2000ഓളം പ്രഭാഷകരാണ് ഓരോ വര്‍ഷവും വിവിധ വിഷയങ്ങള്‍ അവതരിപ്പിച്ച് സംസാരിക്കാറുള്ളത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് 10 ലക്ഷത്തിലേറെ പുസ്തകപ്രേമികള്‍ മേളയിലെത്താറുണ്ട്. 2014 മുതലാണ് ജയ്പൂര്‍ സാഹിത്യമേള ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ സംഘടിപ്പിക്കാന്‍ ആരംഭിച്ചത്.