ഖത്തര്‍ ലോക കപ്പുമായി ബന്ധപ്പെട്ട് തൊഴിലവസരങ്ങള്‍ ഉണ്ടെന്ന പ്രചാരണം വ്യാജം

supreme committee fake job offer

ദോഹ: ഖത്തര്‍ ലോകകപ്പിന്റെ പ്രാദേശിക സംഘാടകരായ സുപ്രിം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്റ് ലെഗസി(എസ്‌സി)യില്‍ തൊഴിലവസരങ്ങളുണ്ട് എന്ന തരത്തില്‍ സമൂഹ മാധ്യമങ്ങളില്‍ നടക്കുന്ന പ്രചാരണം തെറ്റാണെന്ന് അധികൃതര്‍. തൊഴില്‍ അവസരങ്ങള്‍ എസ്‌സിയുടെ ഔദ്യോഗിക വെബ്‌സൈറ്റായ http://Qatar2022.qa എന്നതിലോ എസ്‌സിയുടെ LikindN പ്ലാറ്റ്‌ഫോമിലെ പേജിലൂടെയോ മാത്രമേ പ്രസിദ്ധീകരിക്കൂ.

മറ്റുള്ള വ്യാജപ്രചാരണങള്‍ വിശ്വസിക്കരുതെന്നും കരുതിയിരിക്കണമെന്നും അധികൃതര്‍ അറിയിച്ചു. ഖത്തര്‍ ലോകകപ്പുമായി ബന്ധപ്പെട്ട വിവിധ പദ്ധതികളില്‍ തൊഴില്‍ അവസരമുണ്ടെന്ന് പറഞ്ഞാണ് പ്രചാരണം നടക്കുന്നത്.