Monday, October 25, 2021
HomeNewsInternationalഖത്തറിന്റെ സഹായത്തില്‍ കാബൂള്‍ വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം സാധാരണ നിലയിലേക്ക്

ഖത്തറിന്റെ സഹായത്തില്‍ കാബൂള്‍ വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം സാധാരണ നിലയിലേക്ക്

ദോഹ: ഖത്തറിന്റെ സാങ്കേതിക സഹായത്തോടെ കാബൂള്‍ വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം സാധാരണ നിലയിലേക്ക് നീങ്ങുന്നു. ദുരിതാശ്വാസ വസ്തുക്കള്‍ സ്വീകരിക്കുന്നതിന് കാബൂള്‍ വിമാനത്താവളം തുറന്നതായി അഫ്ഗാനിസ്താനിലെ ഖത്തര്‍ അംബാസഡര്‍ അറിയിച്ചു.

അഫ്ഗാന്‍ അധികൃതരുമായി സഹകരിച്ച് വിമാനത്താവള റണ്‍വേയുടെ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കി. കാബൂളില്‍ നിന്ന് മസാറെ ശരീഫിലേക്കും കാണ്ഡഹാറിലേക്കും ആഭ്യന്തര വിമാന സര്‍വീസ് ആരംഭിച്ചിട്ടുണ്ട്.

അമേരിക്കയുടെയും മറ്റ് വിദേശ രാജ്യങ്ങളുടെയും പൗരന്മാരെയും അവര്‍ക്ക് വേണ്ടി ജോലി ചെയ്തിരുന്നവരെയും ഒഴിപ്പിക്കുന്നതിന് കാബൂള്‍ വിമാനത്താവളം അടച്ചിട്ടിരുന്നു. ആഗസത് 31ന് ആ പ്രക്രിയ പൂര്‍ത്തിയായി.

അതിന് പിന്നാലെയാണ് ഖത്തറിന്റെയും തുര്‍ക്കിയുടെയും സാങ്കേതിക സഹായത്തോടെ വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം പുനരാരംഭിക്കുന്നത്.

Most Popular