Friday, January 28, 2022
HomeNewsfeedഉപഭോക്താക്കളുടെ തൃപ്തി അറിയാന്‍ കഹ്‌റമ സര്‍വേ നടത്തുന്നു

ഉപഭോക്താക്കളുടെ തൃപ്തി അറിയാന്‍ കഹ്‌റമ സര്‍വേ നടത്തുന്നു

ദോഹ: ഉന്നത നിലവാരത്തിലുള്ള സേവനം ഉറപ്പ് വരുത്തുന്നതിന്റെ ഭാഗമായി ഖത്തര്‍ ജനറല്‍ ഇലക്ട്രിസിറ്റി ആന്റ് വാട്ടര്‍ കോര്‍പറേഷന്‍(കഹ്‌റമ) ഉപഭോക്താക്കളുടെ തൃപ്തി അറിയുന്നതിനുള്ള സര്‍വേ(കസ്റ്റമര്‍ സാറ്റിസ്ഫാക്ഷന്‍ സര്‍വേ 2021) നടത്തുന്നു.

കഹ്‌റമയുടെ സേവനത്തെക്കുറിച്ച് ഉപഭോക്താക്കള്‍ എന്ത് ചിന്തിക്കുന്നു, സേവനം കൂടുതല്‍ എങ്ങിനെ മെച്ചപ്പെടുത്താം തുടങ്ങിയ കാര്യങ്ങള്‍ മനസ്സിലാക്കുകയാണ് വര്‍ഷം തോറുമുള്ള സര്‍വേയിലൂടെ ലക്ഷ്യമിടുന്നത്.

നീല്‍സണ്‍ കണ്‍സള്‍ട്ടന്‍സിയാണ് കഹ്‌റമയ്ക്കു വേണ്ടി സര്‍വേ നടത്തുന്നത്. വീടുകള്‍, വാണിജ്യ സ്ഥാപനങ്ങള്‍, വന്‍കിട വ്യവസായ സ്ഥാപനങ്ങള്‍ തുടങ്ങി എല്ലാ മേഖലയിലുമുള്ള ഉപഭോക്താക്കളെയും സര്‍വേയില്‍ ഉള്‍പ്പെടുത്തും. അതോടൊപ്പം ലൈസന്‍സുള്ള ഇലക്ട്രിക്കല്‍ കള്‍സള്‍ട്ടന്റുമാരില്‍ നിന്നും കോണ്‍ട്രാക്ടര്‍മാരില്‍ നിന്നും അഭിപ്രായം തേടും.

കസ്റ്റമര്‍ സര്‍വീസ് സെന്ററുകള്‍, കഹ്‌റമ കോള്‍ സെന്ററുകള്‍, ഓണ്‍ലൈന്‍ ചാനലുകള്‍, മൊബൈല്‍ ആപ്പ് തുടങ്ങി കഹ്‌റമയുടെ എല്ലാ സേവനങ്ങളെക്കുറിച്ചും അഭിപ്രായം തേടുന്ന വിധത്തിലാണ് സര്‍വേ ഒരുക്കിയിരിക്കുന്നത്.
Kahramaa launches Customer Satisfaction Survey 2021
ALSO WATCH

Most Popular