കഹ്‌റമ വര്‍ഷം തോറും 100 ഇലക്ട്രിക് കാര്‍ ചാര്‍ജിങ് സ്‌റ്റേഷനുകള്‍ തുടങ്ങും

kharamaa charging point
Image processed by CodeCarvings Piczard ### FREE Community Edition ### on 2020-04-04 19:23:43Z | |

ദോഹ: വര്‍ഷം തോറും 100 വീതം ഇലക്ട്രിക് കാര്‍ ചാര്‍ജിങ് സ്‌റ്റേഷനുകള്‍ തുടങ്ങാന്‍ ഖത്തര്‍ ജനറല്‍ ഇല്ക്ട്രിസിറ്റി ആന്റ് വാട്ടര്‍ കോര്‍പറേഷന്‍(കഹ്‌റമ) പദ്ധതി തയ്യാറാക്കി. റിന്യൂവബിള്‍ ഊര്‍ജ ഉപഭോഗം പ്രോല്‍സാഹിപ്പിക്കുകയും കാര്‍ബണ്‍ ബഹിര്‍ഗമനം കുറയ്ക്കുകയും ചെയ്യാനുള്ള കോര്‍പറേഷന്റെ പദ്ധതിയുടെ ഭാഗമാണിത്.

ഇലക്ട്രിക് കാറുകളുടെ വില കുറഞ്ഞുവരികയും അന്താരാഷ്ട്ര കമ്പനികള്‍ ഇലക്ട്രിക് കാറുകളുടെ ഉല്‍പ്പാദനം വര്‍ധിപ്പിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ കൂടുതല്‍ ചാര്‍ജിങ് സ്റ്റേഷനുകള്‍ ആവശ്യമാണെന്ന് കഹ്‌റമയിലെ കണ്‍സര്‍വേഷന്‍ ആന്റ് എനര്‍ജി എഫിഷ്യന്‍സി ഡിപാര്‍ട്ട്‌മെന്റ് മാനേജര്‍ എന്‍ജിനീയര്‍ അബ്ദുല്‍ അസീസ് അഹ്മദ് അല്‍ ഹമ്മാദി പറഞ്ഞു.

Kahramaa plans to open 100 electric car charging stations annually