ഉപഭോക്താക്കളെ സ്വയം രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള സംവിധാനവുമായി കഹ്‌റമ

ദോഹ: മുനിസിപ്പാലിറ്റി പരിസ്ഥിതി മന്ത്രാലയത്തില്‍ വാടക കരാര്‍ രജിസ്റ്റര്‍ ചെയ്യുമ്പോള്‍ തന്നെ ഉപഭോക്താക്കളെ ഓട്ടമാറ്റിക്കലി രജിസ്റ്റര്‍ ചെയ്യുന്ന സ്മാര്‍ട്ട് സര്‍വീസ് കഹ്‌റമ ആരംഭിച്ചു. പുതിയ സംവിധാനപ്രകാരം കഹ്‌റമയില്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് പ്രത്യേക അപേക്ഷയോ രേഖകളോ നല്‍കേണ്ടതില്ല.

ഇന്നലെ കഹ്‌റമ ആസ്ഥാനത്ത് നടന്ന വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഉപഭോക്താക്കള്‍ പുതിയ വീട്ടിലേക്ക് മാറിയത് സംബന്ധിച്ച അപേക്ഷ നല്‍കുകയോ സെക്യുരിറ്റി മണി കെട്ടിവയ്ക്കുകയോ ചെയ്യേണ്ടതില്ലെന്ന് കഹറ്മ കണ്ടിന്യുസ് ഇംപ്രൂവ്‌മെന്റ് ഓപറേഷന്‍സ് മേധാവി എന്‍ജിനീയര്‍ നാസര്‍ ഖുസായി പറഞ്ഞു.

ലീസ് കരാര്‍ രേഖപ്പെടുത്തിയ ഉടനെ ഉപഭോക്താവിന് കഹ്‌റമ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയായത് സംബന്ധിച്ചും സെക്യൂരിറ്റി പണം സംബന്ധിച്ചും നോട്ടീസ് നല്‍കും. കഹ്‌റമയുടെ ആദ്യത്തെ ബില്ലില്‍ ഈ പണം ഈടാക്കുമെന്നും അല്‍ ഖുസായി പറഞ്ഞു.

Content Highlights: Kahramaa smart service to register users automatically