കഹ്‌റമ ഈ വര്‍ഷം അവസാനത്തോടെ 60,000 സ്മാര്‍ട്ട് മീറ്ററുകള്‍ ഘടിപ്പിക്കും

kahramaa smaet meter

ദോഹ: ഉപഭോക്താക്കള്‍ക്ക് വൈദ്യുത ഉപഭോഗം കൃത്യമായി അറിയാനും പ്രീപേമെന്റ് നടത്താനും സൗകര്യപ്പെടുന്ന 60,000 സ്മാര്‍ട്ട് മീറ്ററുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യുമെന്ന് കഹ്‌റമ. ഈ വര്‍ഷം അവസാനത്തോടെ ഇത് പൂര്‍ത്തിയാക്കും.

ജര്‍മന്‍ കമ്പനിയായ സീമെന്‍സിന്റെ സഹായത്തോടെയാണ് സ്മാര്‍ട്ട് മീറ്ററുകള്‍ സജ്ജീകരിക്കുന്നത്. സ്മാര്‍ട്ട് ഇലക്ട്രിസിറ്റി ആന്റ് വാട്ടര്‍ മീറ്ററിലെ റീഡിങ് റിമോട്ട് ആയി മോണിറ്റര്‍ ചെയ്യാനും കഹ്‌റമയക്ക് സാധിക്കും.

ഫീല്‍ഡ് സര്‍വീസുകളുടെ എണ്ണം കുറയ്ക്കാനും വൈദ്യുതി വിഛേദിക്കപ്പെടുന്ന അവസ്ഥ കാര്യക്ഷമമായി മാനേജ് ചെയ്യാനും സാധിക്കുന്നതാണ് സ്മാര്‍ട്ട് മീറ്റര്‍ സംവിധാനം. 30 ദശലക്ഷം റിയാലാണ് പദ്ധതിയുടെ മൊത്തം ചെലവ്. അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിനോടൊപ്പം സ്മാര്‍ട്ട് മീറ്റര്‍ സ്ഥാപിക്കുന്നതിന്റെ ആദ്യഘട്ടവും 2020 അവസാനത്തോടെ പൂര്‍ത്തീകരിക്കും.

Kahramaa to install 60,000 smart meters by year-end