Thursday, December 2, 2021
HomeNewsfeedഖത്തറില്‍ മലയാളി ഹൃദയാഘാതം മൂലം മരിച്ചു

ഖത്തറില്‍ മലയാളി ഹൃദയാഘാതം മൂലം മരിച്ചു

ദോഹ: ഖത്തറില്‍ കണ്ണൂര്‍ സ്വദേശി ഹൃദയാഘാതം മൂലം മരിച്ചു. ഒളവിലം സ്വദേശി ചാത്തോത്ത് നാസറാണ്(51) മരിച്ചത്. ഹൃദയാഘാതത്തെ തുടര്‍ന്ന് ഇന്ന് പുലര്‍ച്ചെയായിരുന്നു അന്ത്യം.

ബുധനാഴ്​ച രാവിലെ സനയ്യ 38 സ്​ട്രീറ്റിലെ കഫ്​റ്റീരിയയിൽ ജോലിക്കെത്തിയിരുന്നു. തുർന്ന്​ താമസ സ്​ഥലത്തേക്ക്​ പോയ ശേഷം, കുഴഞ്ഞു വീണു. നടപടിക്രമങ്ങൾ പൂർത്തിയാക്കിയ മൃതദേഹം രാത്രിയോടെ നാട്ടിലേക്ക്​ കൊണ്ടുപോകും.

അഴിയൂർ എലിഫൻറ്​ റോഡിൽ പുതിയ പുരയിൽ കോട്ടിക്കേല്ലം ഷക്കീലയാണ് ഭാര്യ. മക്കൾ സഹല, ഷുഹൈബ്, നുസൈർ. ഖബറടക്കം ​വ്യാഴാഴ്​ച രാവിലെ ഒളവിലം മോന്താൽ ജുമാമസ്​ജിദ്​ ഖബർസ്​ഥാനിൽ.

Most Popular